'ഡൽഹിയിൽ സമരം നടത്തുകയല്ല, തിരുവനന്തപുരത്ത് ഭരണം നടത്തുകയാണ് വേണ്ടത്';സർക്കാരിനെതിരെ കൃഷ്ണദാസ്

സർക്കാർ പരാജയപ്പെട്ടുവെന്നും ഡൽഹിയിൽ ഇടത് സർക്കാർ നടത്തുന്നത് ഭരിക്കാൻ അറിയില്ല എന്ന തുറന്ന പ്രഖ്യാപനമാണെന്നും കൃഷ്ണദാസ്

dot image

കാസർകോട്: ഇടതുമുന്നണിക്ക് ഭരിക്കാൻ അറിയില്ലെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ആകെ അറിയാവുന്നത് സമരവും അക്രമവുമാണെന്നും കൃഷ്ണദാസ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ഭരിക്കാൻ കൊള്ളില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് ഇടതുമുന്നണി. പ്ലാൻ ബി ആണ് ആദ്യം നടപ്പിലാക്കേണ്ടത്. പിണറായി സർക്കാർ പ്ലാൻ ബി വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാരാണ് കേരളത്തിലേത്. സ്വർണ്ണ കള്ളക്കടത്ത്, മാസപ്പടി അഴിമതി അങ്ങനെ അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുകയാണ് കേരളത്തിലെ സർക്കാർ. മുഖ്യമന്ത്രി അടക്കമുള്ള ആളുകൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. മുഖ്യമന്ത്രി മാസങ്ങൾക്കുള്ളിൽ ജയിലിനകത്ത് പോയാൽ അത്ഭുതപ്പെടേണ്ടതില്ല. മുഖ്യമന്ത്രിയും കുടുംബവും അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

ഡൽഹിയിൽ സമരം നടത്തുകയല്ല വേണ്ടത്, പകരം തിരുവനന്തപുരത്ത് ഭരണം നടത്തുകയാണ് വേണ്ടത്. സർക്കാർ പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തിയ കൃഷ്ണദാസ്, ഡൽഹിയിൽ ഇടത് സർക്കാർ നടത്തുന്നത് ഭരിക്കാൻ അറിയില്ല എന്ന തുറന്ന പ്രഖ്യാപനമാണെന്ന് ആരോപിച്ചു. ഭരണ പരാജയം മൂടി വയ്ക്കാനുള്ള നാടകമാണ് ഡൽഹിയിൽ നടകുന്നത്. വികസനത്തിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചത് നരേന്ദ്രമോദി സർക്കാരാണെന്നും കൃഷ്ണദാസ് അവകാശപ്പെട്ടു.

കേന്ദ്രത്തിനെതിരെ കേരളം ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകും

കേരളത്തോട് അവഗണനയെന്ന് ആരോപിച്ച് കേന്ദ്രസർക്കാരിനെതിരെ ഇന്ന് 11 മണിക്ക് മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ, എൻഡിഎഫിൻ്റെ പാർലമെന്റ് അംഗങ്ങൾ എന്നിവർ ജന്തർമന്ദറിലേക്ക് മാർച്ച് ചെയ്യും. ഡൽഹിയിലെ വിവിധ മലയാളി സംഘടനകൾ ജന്തർമന്ദറിൽ എത്തും. എൻസിപി അധ്യക്ഷൻ ശരത് പവാർ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡിഎംകെ നേതാക്കൾ അടക്കം പ്രതിഷേധത്തിന് പിന്തുണയുമായി എത്തും. കേരളത്തിന് ഡിഎംകെയുടെ പിന്തുണയറിയിച്ച് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ബുധനാഴ്ച കർണാടക സർക്കാരും ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്തിരുന്നു. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കേരളത്തിൻ്റെ പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം സമരത്തിൽ പങ്കെടുക്കില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us