മാസപ്പടി വിവാദം; എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം, എക്സാലോജിക് കര്ണ്ണാടക ഹൈക്കോടതിയില്

ഇന്ന് രാവിലെയാണ് ഹര്ജി നല്കിയത്.

dot image

തിരുവനന്തപുരം: സിഎംആര്എല് മാസപ്പടി വിവാദത്തില് എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക് ഹൈക്കോടതിയില്. സ്റ്റേ ആവശ്യപ്പെട്ട് കര്ണ്ണാടക ഹൈക്കോടതിയിലാണ് ഹര്ജി നല്കിയത്. കേന്ദ്രസര്ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് കേസിലെ എതിര്കക്ഷികള്. ഇന്ന് രാവിലെയാണ് ഹര്ജി നല്കിയത്.

അന്വേഷണം വേഗത്തില് പൂര്ത്തിയാക്കാന് എസ്എഫ്ഐഒ സംഘം നീക്കം നടത്തുന്നതിനിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്സാലോജിക് നടപടി. എക്സാലോജിക് നിയമവിരുദ്ധമായി പണം കൈപ്പറ്റിയതാണ് എസ്എഫ്ഐഒ പരിശോധിക്കുന്നത്.

സിഎംആര്എല് മാസപ്പടി വിവാദം: അന്വേഷണം വേഗത്തില് പൂര്ത്തിയാക്കാന് എസ്എഫ്ഐഒ നീക്കം

സിഎംആര്എല്ലില് നിന്നും ആദായ നികുതി വകുപ്പില് നിന്നും രേഖകള് ശേഖരിച്ചിട്ടുണ്ട്. 1.72 കോടി രൂപയാണ് വീണയുടെ കമ്പനി സിഎംആര്എല്ലില് നിന്നും കൈപ്പറ്റിയത്. സേവനം നല്കാതെ പണം കൈപ്പറ്റിയത് അഴിമതിയായി വിലയിരുത്തുകയാണ് കേന്ദ്ര ഏജന്സികള്. കെഎസ്ഐഡിസിയിലെ പരിശോധന കഴിഞ്ഞ് ബംഗളൂരുവിലേക്ക് തിരിച്ച എസ്എഫ്ഐഒ സംഘം ഏറെ വൈകാതെ വീണയുടെ മൊഴി രേഖപ്പെടുത്തിയേക്കും എന്നാണ് സൂചന. ഡെപ്യൂട്ടി ഡയറക്ടര് അരുണ് പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us