എ കെ ശശീന്ദ്രന് മന്ത്രി, എംഎല്എ പദവികള് രാജിവെക്കണം; നോട്ടീസ് നല്കുമെന്ന് അജിത് പവാര് പക്ഷം

അജിത് പവാര് പക്ഷത്തെ യഥാര്ത്ഥ എന്സിപിയായി തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചതിന് പിന്നാലെയാണ് നടപടി.

dot image

ന്യൂഡല്ഹി: എ കെ ശശീന്ദ്രന് മന്ത്രിസ്ഥാനവും എംഎല്എ സ്ഥാനവും രാജിവെക്കണമെന്ന് എന്സിപി. അജിത് പവാറിന്റെ നിര്ദേശം അനുസരിക്കാത്തവര്ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്കുന്നു. അജിത് പവാര് പക്ഷത്തെ യഥാര്ത്ഥ എന്സിപിയായി തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചതിന് പിന്നാലെയാണ് നടപടി.

'ശരദ് പവാറിന്റെ കൂടെയാണെന്ന് എ കെ ശശീന്ദ്രന് വ്യക്തമാക്കിയിരുന്നു. വഹിക്കുന്ന സ്ഥാനം രാജിവെച്ചതിന് ശേഷമാണ് എകെ ശശീന്ദ്രന് അക്കാര്യം പറയേണ്ടത്. നോട്ടീസ് നല്കും. പാര്ട്ടിയുടെ ഭാഗമായി വന്നില്ലെങ്കില് അയോഗ്യരാക്കേണ്ട നടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസിലൂടെ അറിയിക്കും.' എന്സിപി അജിത് പവാര് വിഭാഗം നേതാവ് എന്എ മുഹമ്മദ് കുട്ടി ഡല്ഹിയില് മാധ്യമങ്ങളോട് പറഞ്ഞു. എന്സിപി ഓരോ സംസ്ഥാനത്തും അതാത് സാഹചര്യം അനുസരിച്ച് മുന്നണികള്ക്ക് പിന്തുണ നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

'എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണം'; എക്സാലോജിക് ഹര്ജിയിലെ വിവരങ്ങള് പുറത്ത്

അതേസമയം രാജി ആവശ്യം എ കെ ശശീന്ദ്രന് തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് ശരിയായി വായിക്കാത്തവരാണ് തന്റെ രാജി ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് നാഗാലാന്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്ക്ക് മാത്രമാണ് ബാധകമാവുക. തങ്ങള് രാജിവെക്കുകയാണെങ്കില് മഹാരാഷ്ട്രയിലെ എംഎല്എമാരും എംപിമാരും രാജിവെക്കണമെന്നും എ കെ ശശീന്ദ്രന് പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം അന്തിമമല്ല. നിയമപോരാട്ടത്തിന് ഒപ്പം പാര്ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവര്ത്തനങ്ങള് നടത്തും. ചരിത്രത്തില് ജനപിന്തുണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയല്ലെന്നും എ കെ ശശീന്ദ്രന് നിലപാട് വ്യക്തമാക്കി.

കിട്ടാനുള്ള കണക്കുകൾ ജന്തർ മന്തറിൽ മൈക്ക് കെട്ടി പറയുകയല്ല വേണ്ടത്, സഭയിൽ പറയണം: വി മുരളീധരൻ

കഴിഞ്ഞദിവസമാണ് അജിത് പവാര് വിഭാഗത്തെ യഥാര്ത്ഥ എന്സിപിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്. ഇതോടെ പാര്ട്ടിയുടെ പേരും ചിഹ്നവും അജിത്പക്ഷത്തേക്ക് പോയി. പിന്നാലെ കേരള ഘടകം ശരദ് പവാറിനൊപ്പമാണെന്നും അജിത് പവാറിന് അധികാര മോഹമാണെന്നും എകെ ശശീന്ദ്രന് പ്രതികരിച്ചിരുന്നു. കേരളത്തില് എന്സിപി ഇടതുമുന്നണിക്കൊപ്പം തുടരും. ബിജെപിക്കൊപ്പം പോകില്ലെന്നും അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image