'ആൺ പെൺ സൗഹൃദങ്ങളെ ഇല്ലാതാക്കാൻ ശ്രമം';മഹിളാ മോര്ച്ച സദാചാര പൊലീസിംഗിനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

'കേരളത്തിൽ ഇത്തരത്തിലുള്ള നിലപാടുകൾ വിലപ്പോകില്ല'

dot image

കോഴിക്കോട്: മഹിളാ മോര്ച്ചയുടെ സദാചാര പൊലീസിംഗിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം.
കോനാട് ബീച്ചിലെത്തിയ യുവതി-യുവാക്കളെ ചൂലെടുത്ത് ഓടിച്ച സംഭവത്തിനെതിരെയാണ് പ്രതിഷേധം. ആൺ പെൺ സൗഹൃദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ശ്രീരാമ സേനക്ക് സമാനമായ പ്രവർത്തനം നടത്തുകയാണ്. കേരളത്തിൽ ഇത്തരത്തിലുള്ള നിലപാടുകൾ വിലപ്പോകില്ല. പൊലീസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടയോ എന്ന് പരിശോധിക്കും. സംസ്ഥാന കമ്മറ്റിയുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മഹിള മോര്ച്ച പ്രവര്ത്തകര് ബീച്ചില് ഇരുന്ന യുവാക്കളെ ചൂല് കൊണ്ട് അടിച്ച് ഓടിച്ചത്. കോന്നാട് ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി ഓടിച്ച സംഭവം സദാചാര പൊലീസിംഗ് അല്ലെന്നായിരുന്നു മഹിളാ മോര്ച്ച പ്രവര്ത്തകരുടെ വാദം. കുട്ടികളെ അവരുടെ അമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിഷേധക്കാര് വിശദീകരിച്ചു.

മഹിളാ മോര്ച്ചയുടെ സദാചാര പൊലീസിനെതിരെ ഡിവൈഎഫ്ഐ; ഇന്ന് പ്രതിഷേധ സായാഹ്നം

സാമൂഹിക വിരുദ്ധരുടെ ശല്യം വര്ധിച്ചെന്നും പ്രദേശവാസികള്ക്ക് ബീച്ചിലിറങ്ങാന് കഴിയുന്നില്ലെന്നും ആരോപിച്ചാണ് മഹിളാ മോര്ച്ച ബീച്ചിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്. ഇരുപതിലധികം വരുന്ന വനിതകള് ചൂലുമെടുത്ത് ബീച്ചിലേക്കെത്തുകയായിരുന്നു.

dot image
To advertise here,contact us
dot image