അരിക്കൊമ്പന് എവിടെ? ആരോഗ്യ സ്ഥിതി? റേഡിയോകോളര് പ്രവര്ത്തിക്കുന്നുണ്ടോ?; വനംവകുപ്പിനോട് കോടതി

ഗുരുവായൂര് ആനക്കോട്ടയില് ആനയെ പാപ്പാന്മാര് ക്രൂരമായി മര്ദ്ദിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതി അരിക്കൊമ്പന്റെ കാര്യം അന്വേഷിച്ചത്.

dot image

കൊച്ചി: അരിക്കൊമ്പന്റെ നിലവിലെ അവസ്ഥ അന്വേഷിച്ച് ഹൈക്കോടതി. ഗുരുവായൂര് ആനക്കോട്ടയില് ആനയെ പാപ്പാന്മാര് ക്രൂരമായി മര്ദ്ദിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതി അരിക്കൊമ്പന്റെ കാര്യം അന്വേഷിച്ചത്.

അരിക്കൊമ്പന് എവിടെയാണെന്നും ഇപ്പോഴത്തെ ആരോഗ്യസ്ഥിതി എന്താണ്, റേഡിയോ കോളര് പ്രവര്ത്തിക്കുന്നുണ്ടോ, ആരാണ് അത് മോണിറ്റര് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള് ഡിവിഷന് ബെഞ്ച് വനംവകുപ്പിനോട് ആരാഞ്ഞു.തമിഴ്നാട് വനംമേഖലയില് തന്നെയാണ് അരിക്കൊമ്പന് ഉള്ളതെന്നും രണ്ട് മൂന്ന് തവണ പുറത്തേക്കുവരാനുള്ള ശ്രമം നടത്തിയെന്നും വനംവകുപ്പ് കോടതിയെ അറിയിച്ചു.

ആരോഗ്യസ്ഥിതി മോശമായതിനാല് കൂടുതല് ദൂരം സഞ്ചരിച്ചിരുന്നില്ല. ആരോഗ്യം മെച്ചപ്പെട്ട സാഹചര്യത്തില് ആനക്കൂട്ടത്തോടൊപ്പം അരിക്കൊമ്പന് ചേര്ന്നിട്ടുണ്ടെന്നും വനംവകുപ്പ് കോടതിയെ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us