യാക്കോബായ സഭാധ്യക്ഷനുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; ഓർത്തഡോക്സ് വിഭാഗം നിലപാട് കടുപ്പിക്കുമോ?

ഓർത്തഡോക്സ് - യാക്കോബായ തർക്കപരിഹാരത്തിനായി ചർച്ച് ബിൽ കൊണ്ടുവരുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കണമെന്ന് പാത്രിയാർക്കീസ് ബാവ ആവശ്യപ്പെട്ടതായാണ് സൂചന. മുഖ്യമന്ത്രിയുടെ പുത്തൻകുരിശ് പ്രസംഗത്തിൽ ഇടഞ്ഞു നിൽക്കുന്ന ഓർത്തഡോക്സ് വിഭാഗം കൂടിക്കാഴ്ചയുടെ പാശ്ചാത്തലത്തിൽ നിലപാട് കടുപ്പിക്കാനാണു സാധ്യത.

dot image

തിരുവനന്തപുരം: യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഓർത്തഡോക്സ് - യാക്കോബായ തർക്കപരിഹാരത്തിനായി ചർച്ച് ബിൽ കൊണ്ടുവരുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കണമെന്ന് പാത്രിയാർക്കീസ് ബാവ ആവശ്യപ്പെട്ടതായാണ് സൂചന. മുഖ്യമന്ത്രിയുടെ പുത്തൻകുരിശ് പ്രസംഗത്തിൽ ഇടഞ്ഞു നിൽക്കുന്ന ഓർത്തഡോക്സ് വിഭാഗം കൂടിക്കാഴ്ചയുടെ പാശ്ചാത്തലത്തിൽ നിലപാട് കടുപ്പിക്കാനാണു സാധ്യത.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മലങ്കര സഭാ തർക്കത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് യാക്കോബായ വിഭാഗം. തർക്ക പരിഹാരത്തിനായി സർക്കാർ വാഗ്ദാനം ചെയ്ത ചർച്ച് ബിൽ നടപ്പാക്കാൻ ഇനിയും വൈകരുതെന്ന നിലപാടിലാണ് യാക്കോബായ സഭ. മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ തന്നെ ആവശ്യം ഉന്നയിച്ചതായാണ് സൂചന. നേരത്തെ പുത്തൻ കുരിശിൽ നടന്ന യാക്കോബായ സമ്മേളനത്തിലും മുഖ്യമന്ത്രിയും പാത്രിയർക്കീസ് ബാവയും വേദി പങ്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ക്ലിഫ് ഹൗസിലും കൂടിക്കാഴ്ച നടത്തിയത്.

യാക്കോബായ സഭയുടെ അസ്തിത്വം നിലനിർത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പുത്തൻ കുരിശ് പ്രസംഗം. യാക്കോബായ പരമാധ്യക്ഷനുമായുള്ള മുഖ്യമന്ത്രിയുടെ തുടർച്ചയായ കൂടിക്കാഴ്ചയിൽ സർക്കാരിനെതിരെ കൂടുതൽ പരസ്യ പ്രതികരണവുമായി ഓർത്തഡോക്സ് വിഭാഗം രംഗത്ത് വരാനാണ് സാധ്യത. നിയമപരമല്ലാത്ത ആനുകൂല്യം വാഗ്ദാനം ചെയ്ത് കയ്യടി വാങ്ങാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നാണ് പുത്തൻകുരിശ് പ്രസംഗത്തിൽ ഓർത്തഡോക്സ് വിഭാഗത്തിൻ്റെ വിമർശനം. സുപ്രീംകോടതി അന്തിമ വിധി പറഞ്ഞ വിഷയത്തിൽ ബിൽ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം.

വന്യമൃഗങ്ങളുടെ ആക്രമണത്തില് മനുഷ്യജീവന് നഷ്ടപ്പെടുന്നത് അപമാനം; നടപടി ആവശ്യപ്പെട്ട് സീറോ മലബാര്സഭ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us