തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ അവഗണനയിൽ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. സപ്ലൈക്കോയെ തീർത്തും അവഗണിച്ചു. പാർട്ടി നയങ്ങളോട് ഭിന്ന നയമെന്നും വിമർശനം ഉയര്ന്നു. വിമർശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പുറത്ത് പോകരുതെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. പറയേണ്ട വേദികളിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അനാവശ്യ ചർച്ചയിലേക്ക് പോകരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാന ബജറ്റിൽ ആവശ്യമായ വിഹിതം അനുവദിച്ചില്ലെന്നും അവഗണന ഉണ്ടായെന്നുമാണ് സിപിഐ ആരോപണം. ബജറ്റ് അവഗണനയെപ്പറ്റി സിപിഐ എക്സിക്യൂട്ടീവിൽ വെച്ച റിപ്പോർട്ടിൽ പരാമർശിച്ചു. സിപിഐ മന്ത്രിമാരായ ജി ആർ അനിലും ജെ ചിഞ്ചുറാണിയും സംസ്ഥാന ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ചു. വകുപ്പുകൾക്ക് ആവശ്യമായി വിഹിതം ലഭിച്ചിട്ടില്ലെന്നാണ് പരാതി. സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതിലാണ് ജി ആർ അനിലിന്റെ എതിർപ്പ്. മൃഗസംരക്ഷണ വകുപ്പിനോടുള്ള അവഗണനയിലാണ് ജെ ചിഞ്ചുറാണി അതൃപ്തി അറിയിച്ചത്.
മലബാർ ആര് നേടും; തന്ത്രങ്ങൾ മെനഞ്ഞ് കരുക്കൾ നീക്കി മുന്നണികൾ, ലക്ഷ്യം സാമുദായിക വോട്ട് ബാങ്കുകൾ