'കേന്ദ്ര ധനമന്ത്രിയുടെ ന്യായം ബാലിശം, നികുതി വിഹിതത്തിൽ വർധനവില്ല'; കെ എൻ ബാലഗോപാൽ

'2005 മുതൽ 2013 വരെ കേരളത്തിന്റെ നികുതി വിഹിതം 3 മടങ്ങ് വർധിച്ചിരുന്നു'

dot image

തിരുവനന്തുപുരം: കേരളത്തിന് നൽകിയ കേന്ദ്ര ഫണ്ടിന്റെ കണക്ക് പാർലമെന്റിൽ നിരത്തിയ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനെ വിമർശിച്ച് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. നിർമ്മല സീതാരാമന്റെ രാജ്യസഭയിലെ മറുപടി വസ്തുതാപരമല്ലെന്നും മന്ത്രിയുടെ ന്യായം ബാലിശമാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

'2005 മുതൽ 2013 വരെ കേരളത്തിന്റെ നികുതി വിഹിതം 3 മടങ്ങ് വർധിച്ചിരുന്നു. എന്നാൽ 2013-ന് ശേഷം 2.8 മടങ്ങ് മാത്രമാണ് വർധനവ്. സെസ് ചാർജ് 2010-ൽ ആകെ നികുതിയുടെ 10 ശതമാനമായിരുന്നു. 2015-ൽ അത് 18 ശതമാനവും 2021-ൽ 21 ശതമാനവുമായി. സെസ് ചാർജ് കുറഞ്ഞിരുന്നെങ്കിൽ നികുതി വരുമാനം ഉയരുമായിരുന്നു. ഗ്രാന്റ് ഇൻ എയ്ഡിൽ വലിയ രീതിയിൽ വെട്ടിക്കുറവ് ഉണ്ടായി.', മന്ത്രിയുടെ വാദം ഇങ്ങനെ.

വിദേശ സർവ്വകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുമെന്ന പ്രസ്താവനയിൽ കൂടുതലൊന്നും പറയാനില്ല, ബജറ്റിൽ പറഞ്ഞത് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നും അതിൽ വിവാദം വേണ്ടെന്നും അതിൽ ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റിലുള്ള സിപിഐ മന്ത്രിമാരുടെ അതൃപ്തിയിലും മന്ത്രിക്ക് മറുപടിയുണ്ട്. അങ്ങനെയുള്ള അതൃപ്തി ഇല്ലെന്നും എല്ലാം ചർച്ച ചെയ്യുമല്ലോ, നിയസഭയിൽ വെച്ചതല്ലേ മറുപടി അവിടെ പറയണമല്ലോ എന്നും മന്ത്രി വ്യക്തമാക്കി.

യുപിഎ കാലത്ത് കേരളത്തിന് നൽകിയ നികുതി വിഹിതം 46,303 കോടി രൂപയാണെന്നാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ നൽകിയത് 1,50,140 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. യുപിഎ കാലത്ത് കേരളത്തിന് ഗ്രാന്റായി അനുവദിച്ചത് 25,629 കോടി രൂപയാണ്. 2014-2024 കാലയളവിൽ ഗ്രാന്റ് നൽകിയത് 1,43,117 കോടി രൂപയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തിരുന്നു.

ഓപ്പറേഷൻ തീയേറ്ററിൽ പ്രീവെഡിങ് ഫോട്ടോ ഷൂട്ട്; ഡോക്ടറെ പിരിച്ചു വിട്ടു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us