തൃശൂര്: കേരള ഗാന വിവാദത്തില് വീണ്ടും പ്രതികരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷന് കെ സച്ചിദാനന്ദന്. തനിക്ക് പങ്കില്ലാത്ത പ്രവൃത്തിയുടെ കുരിശ് ഏറ്റെടുക്കുന്നുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സച്ചിദാനന്ദന് പറയുന്നത്. മറ്റുള്ളവരുടെ തെറ്റുകള്, അഥവാ തെറ്റുകള് എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശില് ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥന് വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും. ഞാന് തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെന് ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും, സച്ചിദാനന്ദന് ഫേസ്ബുക്കില് കുറിച്ചു.
ശ്രീകുമാരന് തമ്പിയോട് പാട്ട് ചോദിക്കാന് അക്കാദമി സെക്രട്ടറിയോട് നിര്ദേശിച്ചത് സാംസ്കാരിക വകുപ്പ് സെക്രട്ടറിയാണെന്നും അത് പറ്റില്ലെന്ന് കണ്ടെത്തിയത് അവര് കൂടി ഉള്പ്പെട്ട കമ്മിറ്റിയാണെന്നും സച്ചിദാനന്ദന് നേരത്തേ ഫേസ്ബുക്കിലൂടെ വിശദീകരിച്ചിരുന്നു. താന് കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണെന്നും യാതൊരു വാഗ്ദാന ലംഘനവും ഇവിടെ നടന്നിട്ടില്ലെന്നും സച്ചിദാനന്ദന് പറഞ്ഞു.
കമല്നാഥും ബിജെപിയിലേക്കെന്ന് സൂചന; ലോക്സഭാ സീറ്റും മന്ത്രിപദവും വാഗ്ദാനം?കേരള സാഹിത്യ അക്കൗദമി പുറത്തിറക്കാന് പോകുന്ന കേരള ഗാനത്തിന് വരികളെഴുതാന് ശ്രീകുമാരന് തമ്പിയോട് ആവശ്യപ്പെടുകയും പിന്നീട് വരികള് ക്ലീഷേയാണെന്ന് ആരോപിച്ച് കവിത നിരസിച്ചുവെന്നുമാണ് ആരോപണം. ബികെ ഹരിനാരായണന്റെ വരികളാണ് കേരളഗാനത്തിനായി പരിഗണനയിലുള്ളത്.