ആലപ്പുഴ: കേരളത്തിൽ ഇത്തവണ വളരെ ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശ്ശൂരിലും തിരുവനന്തപുരത്തും മാത്രമല്ല ഇത്തവണ ബിജെപിയുടെ പ്രതീക്ഷയെന്നും മറ്റ് കക്ഷികളുമായി ബന്ധപ്പെട്ട് സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ബിഡിജെഎസുമായുള്ള സീറ്റ് വിഭജനം അന്തിമമായിട്ടില്ല , ബിഡിജെഎസ് പുതുതായി ചില സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള എംപിമാർ ധർണ്ണ നടത്തുകയും പാർലമെൻറ് സ്തംഭിപ്പിക്കുകയും മാത്രമാണ് ചെയ്തത്. മോദി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളുടെ ഫ്ലക്സ് ബോർഡ് പ്രചരണം മാത്രമാണ് എംപിമാർ നിർവഹിച്ചത്.
'48 വര്ഷം, കറിവേപ്പില പോലെയായി'; കോണ്ഗ്രസ് വിട്ട ബാബ സിദ്ദിഖ് എന്സിപിയില്പാർലമെൻറ് തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കോൺഗ്രസും സിപിഎമ്മും അപ്രസക്തരാണ്, കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ആലപ്പുഴ ലോകസഭാ മണ്ഡലത്തിലെ പര്യടനം പൂർത്തിയായതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞു'; സിപിഐ സംസ്ഥാന കൗൺസിലിലെ വിമർശനങ്ങള്