തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിരുന്നില് പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിവാദത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഷ്ട്രീയവും മതവും നോക്കിയാണോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതെന്നും പ്രധാനമന്ത്രിക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് അയിത്തമായി സിപിഐഎം കണക്കാക്കുന്നുവെന്നും വി മുരളീധരൻ റിപ്പോർട്ടറിനോട് പറഞ്ഞു.
ഏത് പരിഷ്കൃത സമൂഹത്തിലാണ് സിപിഐഎം ജീവിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠ നിർവഹിച്ച മോദിയോടൊപ്പം ഭക്ഷണം കഴിക്കരുതെന്നാണ് സിപിഐഎം തിട്ടൂരം. ഇഫ്ത്താർ മാത്രമേ നടത്താൻ പാടുള്ളു എന്നാണ് സിപിഐഎം നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പിന് ബിജെപി സജ്ജമെന്നും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നും മുരളീധരൻ വ്യക്തമാക്കി.
സിപിഐഎം സ്ഥാനാർത്ഥി ചർച്ച അടുത്തയാഴ്ച; തിരഞ്ഞെടുപ്പിൽ മികച്ച സാധ്യതയെന്ന് വിലയിരുത്തൽ