കോടതിയില് ഹാജരായാല് ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പ് നല്കാം; തോമസ് ഐസക്കിനോട് ഹൈക്കോടതി

തോമസ് ഐസക്ക് നല്കിയ ഹര്ജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.

dot image

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില് സമന്സ് നല്കിയിരിക്കെ കോടതിയില് ഹാജരായാല് ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പ് നല്കാമെന്ന് തോമസ് ഐസക്കിനോട് ഹൈക്കോടതി. തോമസ് ഐസക്ക് നല്കിയ ഹര്ജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഹാജരാകുന്നില്ലെങ്കില് ഫെമ നിയമ നിഷേധത്തില് ഇ ഡിക്ക് ഇടപെടാന് കഴിയില്ലെന്ന തോമസ് ഐസക്കിന്റെ വാദം മെറിറ്റില് പരിശോധിക്കാമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.

ഐസിക്കിനോട് ചൊവ്വാഴ്ച ഹാജരാകാന് നിര്ദേശമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ജയദീപ് ഗുപ്ത നേരത്തേ അറിയിച്ചിരുന്നു. എന്നാല് ഹാജരാകണോ വേണ്ടയോ എന്ന് ഐസക്കിന് തീരുമാനിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തോട് ഐസക്ക് മനപൂര്വ്വം സഹകരിക്കുന്നില്ല എന്നായിരുന്നു ഇ ഡിയുടെ വാദം. അന്വേഷണത്തോട് സഹകരിക്കുന്നതിന് പകരം വ്യാജ ആരോപണങ്ങളാണ് ഹര്ജിക്കാരന് ഉന്നയിക്കുന്നതെന്ന് ഇ ഡി ഹൈക്കോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചിട്ടുണ്ട്.

കർഷക സമരച്ചൂടിലേക്ക് ഡൽഹി; വൻ സുരക്ഷ, ചെങ്കോട്ട അടച്ചു; അതിർത്തിയിൽ സംഘർഷം, കണ്ണീർവാതക പ്രയോഗം

ഫെമ ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസില് തോമസ് ഐസക്കിന് അഞ്ചാം തവണയും ഇഡി നോട്ടിസ് അയച്ചിരുന്നു. ഇ ഡി സമന്സ് ചോദ്യം ചെയ്ത് കിഫ്ബി സമര്പ്പിച്ച ഹര്ജിയും കോടതിയുടെ പരിഗണനിയിലുണ്ട്. ഇത് ഈമാസം 16ന് പരിഗണിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us