റോഡ് നിര്മ്മാണ വിവാദം; കടകംപള്ളി സുരേന്ദ്രനെതിരെ സിപിഐഎം സംസ്ഥാന സമിതിയില് വിമര്ശനം

വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയെന്നാണ് വിമര്ശനം

dot image

തിരുവനന്തപുരം: തലസ്ഥാന റോഡ് നിര്മ്മാണ് വിവാദത്തില് കടകംപള്ളി സുരേന്ദ്രനെതിരെ സിപിഐഎം സംസ്ഥാന സമിതിയില് രൂക്ഷ വിമര്ശനം. വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയെന്നാണ് വിമര്ശനം. പാര്ട്ടി ഭരിക്കുന്ന നഗരസഭയെ കടകംപള്ളി സുരേന്ദ്രന് പ്രതിക്കൂട്ടില് നിര്ത്തി. പ്രായമേറിയ നേതാവ് കാണിക്കരുതാത്ത രീതിയിലാണ് പ്രവൃത്തി ഉണ്ടായതെന്നും പ്രശ്നത്തിന് അതിഗുരുതരമായ സ്വഭാവമുണ്ടെന്നും സംസ്ഥാന സമിതിയിൽ വിമര്ശനം ഉയര്ന്നു. പൊതുമരാമത്ത് വകുപ്പിനെയും നഗരസഭയെയും അവഹേളിച്ച് പ്രസംഗിച്ച നടപടി ശരിയായില്ലെന്നും ഒരു മുതിര്ന്ന നേതാവില് നിന്ന് പ്രതീക്ഷിച്ച നടപടിയല്ലിതെന്നും സംസ്ഥാന സമിതിയില് അഭിപ്രായമുയര്ന്നു.

തലസ്ഥാനത്തെ റോഡ് നിര്മ്മാണവുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനും മന്ത്രി മുഹമ്മദ് റിയാസും നടത്തിയ പ്രസ്താവനകളാണ് വിവാദമായത്. മേയര് ആര്യാ രാജേന്ദ്രന് പങ്കെടുത്ത പരിപാടിയിലായിരുന്നു റോഡ് നിര്മ്മാണം വൈകുന്നതിനെ കടകംപള്ളി വിമര്ശിച്ചത്. ഇതിന് പിന്നാലെ മറുപടിയുമായി മുഹമ്മദ് റിയാസും രംഗത്തെത്തി. കരാറുകാരെ തൊട്ടപ്പോള് ചിലര്ക്ക് പൊള്ളിയെന്നായിരുന്നു റിയാസിന്റെ പ്രതികരണം.

വാദപ്രതിവാദങ്ങള് ചര്ച്ചയ്ക്ക് വഴിവെച്ചതോടെ താനും റിയാസും തമ്മില് യൊതൊരു പ്രശ്നവുമില്ലെന്ന് അറിയിച്ച് കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മുഹമ്മദ് റിയാസിനെതിരെ സിപിഐഎം സെക്രട്ടേറിയറ്റില് വിമര്ശനം ഉയര്ന്നിരുന്നു. നേതാക്കളെ സംശയത്തില് നിര്ത്തുന്ന പരാമര്ശം അപക്വമാണെന്നായിരുന്നു വിമര്ശനം. പ്രതികരണത്തില് മന്ത്രി ജാഗ്രത പുലര്ത്തിയില്ലെന്നും വിമര്ശനമുയര്ന്നു.

‘കരിമണൽ കളള കോടീശ്വരൻമാർ’; തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ശശിധരൻ കർത്തയുടെ സിഎംആർഎല്ലിന് കൂടി വേണ്ടി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us