പ്രണയ ദിനത്തില് താമരപ്പൂവുമായി ബിജെപി; മഹിളാ മോര്ച്ച പ്രവര്ത്തകര് ചൂലുമായി ഇറങ്ങിയ ബീച്ചില്

കഴിഞ്ഞ ദിവസങ്ങളില് ബീച്ചിലെത്തിയ യുവതി- യുവാക്കളെ ചൂലെടുത്ത് ഓടിക്കുകയായിരുന്നു മഹിളാ മോര്ച്ച പ്രവര്ത്തകര്.

dot image

കോഴിക്കോട്: പ്രണയദിനത്തില് താമരപ്പൂവുമായി ബിജെപിയുടെ ജനസഭ. കോഴിക്കോടാണ് ജനസഭ താമരപൂക്കളുമായി രംഗത്തുവന്നത്. യുവതി യുവാക്കള്ക്കെതിരെ സദാചാര പൊലീസ് ചമഞ്ഞ് മഹിളാ മോര്ച്ചയുടെ പ്രവര്ത്തകര് ചൂലെടുത്ത് പ്രതിഷേധിച്ച കോഴിക്കോട് കോന്നാട് ബീച്ചിലാണ് ബിജെപി താമരപൂക്കളുമായി ഇറങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളില് ബീച്ചിലെത്തിയ യുവതി- യുവാക്കളെ ചൂലെടുത്ത് ഓടിക്കുകയായിരുന്നു മഹിളാ മോര്ച്ച പ്രവര്ത്തകര്. ഇനി എത്തിയാല് ചൂലെടുത്ത് അടിക്കുമെന്ന് പ്രതിഷേധക്കാര് ഭീഷണിപ്പെടുത്തിയിരുന്നു.

ഇരുപതിലധികം വരുന്ന വനിതകളാണ് ചൂലുമെടുത്ത് ബീച്ചിലേക്കെത്തിയത്. ഇവരെല്ലാം പ്രദേശത്തെ ബിജെപി പ്രവര്ത്തകരായിരുന്നു. സാമൂഹിക വിരുദ്ധശല്യം വര്ധിച്ചുവരുന്നുവെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. സാമൂഹിക വിരുദ്ധരെ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും നാടിനെ സംരക്ഷിക്കാന് ബിജെപിയുടെ മഹിളകള് ചൂലുമായി രരംഗത്തിറങ്ങി സാമൂഹിക വിരുദ്ധരെ കൈകാര്യം ചെയ്യുമെന്നും നേരത്തെ ബിജെപി അറിയിച്ചിരുന്നു. തുടര്ന്ന് ഇതിനായി ഒരു സ്ക്വാഡും രൂപീകരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us