മാനന്തവാടി: വനംവകുപ്പ് ദൗത്യ സംഘത്തിന് നേരെ തിരിഞ്ഞ് ബേലൂര് മഖ്നയ്ക്ക് ഒപ്പമുള്ള മോഴയാന. ആളെക്കൊല്ലി കാട്ടാന ബേലൂര് മഖ്നയെ മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങള്ക്കിടെയാണ് കൂടെയുള്ള മോഴ വനംവകുപ്പ് സംഘത്തിന് നേരെ തിരിഞ്ഞത്.
ബാവലി വനമേഖലയില് വെച്ച് മോഴ മയക്കുവെടി സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. വെടിയുതിര്ത്തു ശബ്ദമുണ്ടാക്കിയാണ് മോഴയെ സംഘം തുരത്തിയത്.
ബേലൂര് മഖ്നയുടെ സഞ്ചാരം മറ്റൊരു മോഴയാനക്കൊപ്പമാണ്. ഇവ വേഗത്തില് സഞ്ചരിക്കുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ഇന്നലെ രണ്ട് തവണ ആനയുടെ അടുത്ത് വനംവകുപ്പ് സംഘം എത്തിയിരുന്നെങ്കിലും മയക്കുവെടി വെക്കാന് സാധിച്ചിരുന്നില്ല.
ട്രാക്ക് ചെയ്യാനാകാതെ ബേലൂര് മഖ്ന: നിരീക്ഷണത്തിന് ബൈ സ്പെക്ടറല് തെര്മല് ക്യാമറയുംമുള്ള് പടര്ന്ന അടിക്കാട് ആനയെ പിടികൂടാനുള്ള ദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന് ഇന്നലെ രാത്രിയും വനം വകുപ്പ് പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്നു. അതേസമയം പടമലയില് കാട്ടാനയെ കണ്ട ജനവാസമേഖലയില് കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ബേലൂര് മഖ്ന കൊലപ്പെടുത്തിയ അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്.