'മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെൽ, മിനുട്സ് ഹാജരാക്കൂ'; പി രാജീവിനെ വെല്ലുവിളിച്ച് കുഴൽനാടൻ

'2019 ന് ശേഷം നിലനിപ്പ് ഇല്ലാതിരുന്ന കരാർ 2023 വരെ നീട്ടിക്കൊണ്ട് പോയതിനാണ് മാസപ്പടി കിട്ടിയത്'

dot image

തിരുവനന്തപുരം: സിഎംആർഎല്ലിനുള്ള കരിമണൽ ഖനനാനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഇടപെടലോടെയെന്ന് വീണ്ടും വാദിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഇന്ന് പുറത്ത് വന്ന അന്വേഷണ റിപ്പോർട്ടുകളുടെ രേഖകളടക്കം തെളിവായി നിരത്തിയാണ് മാത്യു കുഴൽനാടന്റെ വാർത്താസമ്മേളനം. സ്ഥലം ഏറ്റെടുക്കാൻ അവസരം ഉണ്ടായിരുന്നെന്നും ലീസ് റദ്ദാക്കുന്നത് വൈകിപ്പിക്കാനാണ് 2014 മുതൽ മാസപ്പടി എന്ന നിലയിൽ പണം നൽകിയത് എന്നുമാണ് മാത്യു കുഴൽനാടൻ ആരോപിക്കുന്നത്.

'ലീസ് റദ്ദാക്കാനുള്ള നടപടിയിലേക്ക് സർക്കാർ കടന്നിരുന്നു. നിയമ വകുപ്പും ലീസ് റദ്ദാക്കാൻ നിർദേശം നൽകി. അതിലേക്കാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. വീണ വിജയന്റെ അടുത്തേക്ക് അന്വേഷണം എത്തിയപ്പോൾ മാത്രമാണ് ലീസ് റദ്ദാക്കിയത്. ഖനനാനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം മാത്രം. മാസപ്പടിക്ക് വേണ്ടി സിഎംആർഎൽ എന്ന കമ്പനിക്ക് വേണ്ടി സേവനം നൽകിയത് മറ്റാരുമല്ല കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇതിനാണ് കോടാനുകോടി രൂപ മുഖ്യമന്ത്രിയുടെ മകൾക്കും പിണറായി വിജയനും നൽകിയത്. 2019 ന് ശേഷം നിലനിപ്പ് ഇല്ലാതിരുന്ന കരാർ 2023 വരെ നീട്ടിക്കൊണ്ട് പോയതിനാണ് മാസപ്പടി കിട്ടിയത്. 2023 ഡിസംബർ വരെ എന്തുകൊണ്ട് ഈ ലീസിന് അനുമതി നൽകി എന്ന് മുഖ്യമന്ത്രിയും കേരള സർക്കാരും വിശദീകരിക്കണം', മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മന്ത്രി

മന്ത്രി പി രാജീവിനെതിരെയും മാത്യു കുഴൽനാടൻ ആരോപണം ഉന്നയിച്ചു. ഖനനത്തിന് ഇളവ് ലഭിക്കാൻ ചില ലോബികൾ ശ്രമിക്കുന്നു. ദില്ലി കേന്ദ്രീകരിച്ചാണ് ലോബി പ്രവർത്തിക്കുന്നത്. മന്ത്രി പി രാജീവിന്റെ വാദം സി എം ആർ എല്ലിന് വേണ്ടിയാണ്. മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ മിനുട്സ് ഹാജരാക്കട്ടെ. അദ്ദേഹത്തിന് അത് ഒരിക്കലും കൊണ്ടുവരാൻ സാധിക്കില്ല. മന്ത്രി പി രാജീവിനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image