കൊല്ലത്ത് പ്രേമചന്ദ്രൻ തന്നെ, ഇന്ന് പ്രഖ്യാപനം; എൽഡിഎഫിന് വിഭ്രാന്തി ആണെന്നും ഷിബു ബേബി ജോൺ

പ്രേമചന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾ ജനം തള്ളി. എംപി എന്നുള്ള നിലയിൽ പ്രേമചന്ദ്രന്റെ പ്രവർത്തനങ്ങൾ ഇക്കുറിയും ജനം അംഗീകരിക്കുമെന്നും ഷിബു ബേബി ജോൺ റിപ്പോർട്ടറിനോട് പറഞ്ഞു.

dot image

തിരുവനന്തപുരം: കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി എൻ കെ പ്രേമചന്ദ്രനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ ഷിബു ബേബി ജോൺ പറഞ്ഞു. എൻ കെ പ്രേമചന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ എൽഡിഎഫിന് വിഭ്രാന്തി ആണെന്നും അദ്ദേഹം പറഞ്ഞു. പ്രേമചന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾ ജനം തള്ളി. എംപി എന്നുള്ള നിലയിൽ പ്രേമചന്ദ്രന്റെ പ്രവർത്തനങ്ങൾ ഇക്കുറിയും ജനം അംഗീകരിക്കുമെന്നും ഷിബു ബേബി ജോൺ റിപ്പോർട്ടറിനോട് പറഞ്ഞു.

പൊതുമേഖലയിൽ മാത്രം ഖനനാനുമതി എന്ന എൽഡിഎഫിന്റെ പൊതുനയത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചതും കേന്ദ്ര നിയമത്തിനെതിരെ നിയമോപദേശം തേടിയതും മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഇത് മകൾ വീണയുടെ കമ്പനിക്കായി ആണെന്ന് വ്യക്തമാണ്. അതിന് തെളിവാണ് ആ കാലം മുതൽ കിട്ടിയ മാസപ്പടിയും. 2004 യുഡിഎഫ് സർക്കാർ റദ്ദാക്കിയ അനുമതി പിന്നെയും നടപ്പാക്കി എന്ന് പറയുന്നത് വിഡ്ഢിത്തം ആണെന്നും ഷിബു ബേബി ജോൺ റിപ്പോർട്ടറിനോട് പറഞ്ഞു.

മാസപ്പടി വിവാദത്തില് മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴല്നാടന് എംഎൽഎ ഇന്നലെ ആരോപിച്ചിരുന്നു. സിഎംആര്എല്ലിന് ഖനനാനുമതി നല്കാന് പിണറായി സര്ക്കാര് വ്യവസായ നയം മാറ്റിയെന്ന് വിമര്ശിച്ച കുഴല്നാടന് സ്പീക്കര്ക്കെതിരെയും രൂക്ഷ വിമര്ശനമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് പരിച തീര്ക്കുന്നതിന് സ്പീക്കര് പരിധി വിട്ട് പെരുമാറിയെന്നായിരുന്നു വിമര്ശനം. നിയമസഭയില് അംഗത്തിന്റെ അവകാശം നിഷേധിക്കുന്ന, ജനാധിപത്യം കശാപ്പ് ചെയ്യുന്ന നടപടിയാണ് സ്പീക്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജനാധിപത്യം കശാപ്പ് ചെയ്ത് മുഖ്യമന്ത്രിക്ക് പരിച തീര്ക്കുന്നതിന് സ്പീക്കര് പരിധി വിട്ട് പെരുമാറി. എഴുതിക്കൊടുത്ത അഴിമതി ആരോപണം ഉന്നയിക്കുന്നതിന് ഇതുവരെ തടസമുണ്ടായിട്ടില്ല. ആധികാരികമായിരിക്കണം എന്നതുകൊണ്ടാണ് സഭയില് ഉന്നയിക്കാന് ശ്രമിച്ചത്. സഭയില് പറയുന്നത് രേഖയാണ്. എഴുതി ഉന്നയിക്കുന്ന ആരോപണങ്ങളില് മറുപടി നല്കേണ്ടി വരും. തന്റെ ചോദ്യങ്ങള്ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാനാണ് സ്പീക്കര് ഇടപെട്ടതെന്നും മാത്യു കുഴല്നാടന് ആരോപിച്ചു.

ഷിനു മടത്തറ കോൺഗ്രസ് വിട്ടു; ഇനി സിപിഐഎമ്മില്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us