കാസർകോടിൻ്റെ മുഖ്യമന്ത്രി ചോയ്സ് കെ കെ ശൈലജ; പിണറായിയും സതീശനും പിന്നിൽ

പ്രതിപക്ഷ നേതാവ് വി ഡി സതീശന് 17.1 ശതമാനത്തിൻ്റെ പിന്തുണ. സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നത് 13.3 ശതമാനം

dot image

ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി ആരായിരിക്കണം എന്ന ചോദ്യത്തിന് കാസർകോടിൻ്റെ പിന്തുണ കെ കെ ശൈലജയ്ക്ക്. റിപ്പോർട്ടർ മെഗാ പ്രീപോൾ സർവെയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. എകെജിയും നായനാരും അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളെ വിജയിപ്പിച്ച, ഇടതുപക്ഷത്തിൻ്റെ കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന കാസർകോട് കെ കെ ശൈലജയെക്കാൾ പിന്നിലാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള പിണറായി വിജയൻ്റെ സമ്മിതിയെന്നും സർവെയിൽ പങ്കെടുത്തവരിൽ കൂടുതൽപേർ അഭിപ്രായപ്പെടുന്നു. കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്നാണ് സർവെയിൽ പങ്കെടുത്ത 27.2 ശതമാനം പേർ അഭിപ്രായപ്പെടുന്നത്. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണക്കുന്നത് 21.9 ശതമാനം പേരാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ 1.4 ശതമാനമാണ് പിന്തുണയ്ക്കുന്നത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ 17.1 ശതമാനം പേർ പിന്തുണയ്ക്കുമ്പോൾ ശശി തരൂരിനെ 6.5 ശതമാനവും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ 5.2 ശതമാനവും രമേശ് ചെന്നിത്തലയെ 2.3 ശതമാനവും കെ സി വേണുഗോപാലിനെ 1.5 ശതമാനവും പിന്തുണയ്ക്കുന്നു. ബിജെപിയിൽ നിന്നും കെ സുരേന്ദ്രനെക്കാൾ പിന്തുണ സുരേഷ് ഗോപിക്കാണ്. സുരേഷ് ഗോപിയെ 13.3 ശതമാനം പിന്തുണയ്ക്കുമ്പോൾ കെ സുരേന്ദ്രനെ 1.5 ശതമാനം മാത്രമാണ് പിന്തുണയ്ക്കുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആരെന്ന ചോദ്യത്തിന് സർവെയിൽ പങ്കെടുത്തവരിൽ കൂടുതലും നരേന്ദ്ര മോദിയെയാണ് പിന്തുണയ്ക്കുന്നത്. 39 ശതമാനം പേർ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെടുന്നു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് സർവെയിൽ പങ്കെടുത്ത 30 ശതമാനം ആളുകളാണ് അഭിപ്രായപ്പെട്ടത്. ശശി തരൂരിനെ 4 ശതമാനം പിന്തുണച്ചപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയെ 2 ശതമാനമാണ് പിന്തുണയ്ക്കുന്നത്. അരവിന്ദ് കേജ്രിവാളിനെ 2 ശതമാനവും മമത ബാനർജിയെയും നിതിഷ് കുമാറിനെയും 1 ശതമാനം വീതവുമാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നത്. 21 ശതമാനം അറിയില്ലെന്ന് അഭിപ്രായപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us