അഴിമതിക്കേസുകളുടെ എണ്ണം; തദ്ദേശ സ്വയംഭരണ വകുപ്പ് ഒന്നാമത്, പട്ടികയിൽ രണ്ടാമത് റവന്യു വകുപ്പ്

കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ പൊതുജനങ്ങളുടെ പക്കൽ നിന്ന് ലഭിക്കുന്ന പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ട്രാപ്പ് നടത്തിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാറുള്ളത്. രണ്ടര വർഷത്തിനിടെ ഏറ്റവും കൂടുതൽ അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്തത് തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയാണ്.

dot image

തിരുവനന്തപുരം: വിജിലൻസ് രജിസ്റ്റർ ചെയ്ത അഴിമതിക്കേസുകളുടെ കണക്കുകൾ പുറത്ത് വന്നു. റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. രണ്ടാം സ്ഥാനത്ത് റവന്യു വകുപ്പാണ്. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരായി രണ്ടര വർഷം കൊണ്ട് 427 കേസുകൾ വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ പൊതുജനങ്ങളുടെ പക്കൽ നിന്ന് ലഭിക്കുന്ന പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ട്രാപ്പ് നടത്തിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാറുള്ളത്. അത്തരത്തിൽ രണ്ടര വർഷത്തിനിടെ ഏറ്റവും കൂടുതൽ അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്തത്  തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയാണ്. 95 കേസുകളാണ് എടുത്തത്. അഴിമതിയിൽ രണ്ടാം സ്ഥാനം  റവന്യു വകുപ്പിനാണ്, 76 കേസുകളുണ്ട് . മൂന്നാം സ്ഥാനത്ത്  സഹകരണവകുപ്പുണ്ട്, 37 കേസുകളാണ് ഈ വകുപ്പിലുള്ളത്. നാലാം സ്ഥാനത്തുള്ളത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ്. 22 കേസുകളാണ് ഉള്ളത്.

പൊതുമരാമത്ത്,  ആരോഗ്യവകുപ്പ്,  ഗതാഗത വകുപ്പ് എന്നിവ തൊട്ടുപിന്നാലെയുണ്ട്.  ക്രമക്കേട് സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങളിൽ സോഴ്സ് റിപ്പോർട്ട് തയ്യാറാക്കി മിന്നൽ പരിശോധന നടത്തിയാണ്  കേസടക്കമുള്ള നടപടികൾ ഉണ്ടാവുക. സർക്കാർ ഫണ്ടുകൾ തിരിമറി നടത്തിയതായുള്ള ആക്ഷേപങ്ങൾ ഉണ്ടായാൽ ആഭ്യന്തര വിജിലൻസ് സംവിധാനം പ്രാഥമികാന്വേഷണം നടത്തും. ആരോപണം ശരിയാണെന്ന് കണ്ടാൽ വിജിലൻസ് നേരിട്ട് കേസ് ഏറ്റെടുക്കും. ഇങ്ങനെ പലവിധത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

കിഫ്ബിയിലെ സര്ക്കാര് വാദം തള്ളി സിഎജി; ഉത്തരവാദിത്തങ്ങളില് വെള്ളം ചേര്ത്തെന്നും വിമര്ശനം
dot image
To advertise here,contact us
dot image