വിളിച്ചാലും ഇല്ലെങ്കിലും ഞാൻ വരും,എൻ്റെ കുഞ്ഞാണല്ലോ ഇലക്ട്രിക് ബസ്; പരസ്യ പ്രതികരണവുമായി ആൻ്റണി രാജു

ആൻ്റണി രാജു ഗതാഗത മന്ത്രി ആയിരിക്കെയാണ് സംസ്ഥാനത്ത് ഇലക്ട്രിക് ബസ്സുകൾ വാങ്ങി തുടങ്ങിയത്. എങ്കിലും മുൻ മന്ത്രി എന്ന നിലയിൽ ഉദ്ഘാടനത്തിനെ പറ്റി തന്നെ അറിയിച്ചില്ലെന്നും ആൻ്റണി രാജു പറഞ്ഞു.

dot image

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ഉദ്ഘാടനത്തിൽ തന്നെ ക്ഷണിക്കാത്തതിൽ പരസ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ഗതാഗത മന്ത്രി ആൻ്റണി രാജു.

ആൻ്റണി രാജു ഗതാഗത മന്ത്രി ആയിരിക്കെയാണ് സംസ്ഥാനത്ത് ഇലക്ട്രിക് ബസ്സുകൾ വാങ്ങി തുടങ്ങിയത്. ഒരു മാസത്തിൽ ഏറെയായി ബസ്സുകൾ വെറുതെ കിടക്കുകയായിരുന്നു. എങ്കിലും മുൻ മന്ത്രി എന്ന നിലയിൽ ഉദ്ഘാടനത്തിനെ പറ്റി തന്നെ അറിയിച്ചില്ലെന്നും ആൻ്റണി രാജു പറഞ്ഞു.

സാധാരണയായി പുത്തിരികണ്ടത്ത് വെച്ചാണ് ഉദ്ഘാടനം നടക്കാറുള്ളത്. പക്ഷേ പിന്നീട് സ്ഥലം മാറ്റിയത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും ആൻ്റണി രാജു പറഞ്ഞു. എന്നാൽ ഇപ്പോൾ ഉദ്ഘാടനം വേറെ മണ്ഡലത്തിൽ വെച്ചാണ് നടത്തിയത്. എങ്കിലും ഞാൻ എങ്ങനെ വരാതിരിക്കും, തൻ്റെ കുഞ്ഞാണ് ഇലക്ട്രിക് ബസ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ബസ്സ് നിരത്തിലിറങ്ങുന്നത് കണ്ടപ്പോൾ ഒരു അച്ഛൻ്റെ സന്തോഷമാണ് തോന്നിയതെന്നായിരുന്നു ആൻ്റണി രാജു പറഞ്ഞത്. പരിപാടിയിൽ ക്ഷണിച്ചാലും ഇല്ലെങ്കിലും എന്റെ കുഞ്ഞല്ലേ അതുകൊണ്ട് കാണാൻ വന്നതാണ് എന്നായിരുന്നു ആൻ്റണി രാജിൻ്റെ പ്രതികരണം.

എന്തുകൊണ്ടാണ് ഉദ്ഘാടനത്തിന് ക്ഷണിക്കാതെയിരുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അറിയില്ലെന്നും ഇലക്ട്രിക് ബസ് ആയതുകൊണ്ട് ഉദ്ഘാടനം ചെയ്യാതിരിക്കുന്നില്ലല്ലോ എന്നും ആന്റണി രാജു. ഗണേഷ് കുമാറിന് തന്നോട് പ്രത്യേക വൈരാഗ്യം ഉള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം തന്റെ മണ്ഡലം ഉൾപ്പെടുന്ന പുത്തരിക്കണ്ടത്ത് വെച്ചായിരുന്നു ഉദ്ഘാടനം പറഞ്ഞിരുന്നത്,എന്നാൽ പിന്നീട് അത് മാറ്റാൻ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

അരക്കിലോ മുളകിന് കൂടിയത് 40 രൂപ, ഇനി 82 രൂപ നല്കണം; സപ്ലൈകോയിലെ പുതിയ നിരക്കുകൾ ഇങ്ങനെ

ഇന്ന് നടക്കുന്ന ഇലക്ട്രിക് ബസ്സുകളുടെ ഫ്ലാഗ് ഓഫീനു ആന്റണി രാജുവിന് ക്ഷണം ഇല്ലായിരുന്നു. എങ്കിലും പിന്നാലെ ബസ്സുകാണാൻ എത്തിയ അദ്ദേഹത്തിൻ്റെ പ്രതികരണം തികച്ചും വൈകാരികമായിരുന്നു. ഈ ബസ്സ് തൻ്റെ കുഞ്ഞാണെന്നും ക്ഷണിച്ചില്ലെങ്കിലും ആ പരിപാടിക്ക് എങ്ങനെ വരാനിരിക്കാൻ സാധിക്കുമെന്നുമാണ് ആൻ്റണി രാജു പറഞ്ഞത്. പുത്തരിക്കണ്ടത്ത് നിശ്ചയിച്ച ഫ്ലാഗ് ഓഫ് ചടങ്ങ് പിന്നീട് വികാസ് ഭവനിലേക്ക് മാറ്റുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us