കരിമണൽ ഖനനം: സിഎംആര്എല്ലിനെതിരായ ഉത്തരവ് തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് ലോകായുക്ത

മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ഹർജിക്കാരുടെ നീക്കമെന്നും ആവശ്യം ദുരുദ്ദേശപരമെന്നും സർക്കാർ വാദിച്ചു

dot image

കൊച്ചി: തോട്ടപ്പിള്ളി കരിമണൽ ഖനനത്തിന് പിന്നിലെ അഴിമതിക്ക് തെളിവായി സിഎംആർഎലിനെതിരായ ആദായ നികുതി തർക്ക പരിഹാര ബോർഡ് ഉത്തരവ് പരിഗണിക്കാനാകില്ലെന്ന നിരീക്ഷണവുമായി ലോകായുക്ത. സമര സമിതി നൽകിയ ഹർജിയിലാണ് നിരീക്ഷണം. കേസിൽ കക്ഷിയല്ലാത്ത സിഎംആർഎലിനെതിരായ ഉത്തരവിന് ഇവിടെ പ്രസക്തി എന്താണെന്നും അളവിൽ കവിഞ്ഞ ഖനനം നടന്നോയെന്ന് ഉറപ്പിക്കാൻ ഈ ഉത്തരവ് ആവശ്യമില്ലെന്നും ലോകായുക്ത ജഡ്ജിമാർ നിരീക്ഷിച്ചു. മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള നീക്കം ദുരുദ്ദേശപരമെന്ന് ചൂണ്ടിക്കാട്ടി തർക്ക പരിഹാര ബോർഡ് ഉത്തരവ് പരിഗണിക്കുന്നതിനെ സർക്കാർ എതിർത്തു.

കരിമണൽ ലഭ്യമാക്കാൻ സിഎംഎആർഎൽ പലർക്കും പ്രതിഫലം നൽകി, അത്തരം അനധികൃത പണമിടപാട് തെളിയിക്കുന്നതാണ് തർക്ക പരിഹാര ബോർഡിൻ്റെ ഉത്തരവ്. അതിനാൽ തർക്ക പരിഹാര ബോർഡ് ഉത്തരവ് ഖനനവുമായി ബന്ധപ്പെട്ട അഴിമതിക്ക് തെളിവായി സ്വീകരിക്കണമെന്നുമായിരുന്നു ഹർജിക്കാരായ സമര സമിതിയുടെ ആവശ്യം. എന്നാൽ ആദായ നികുതി തർക്ക പരിഹാര ബോർഡ് ഉത്തരവിന് ഈ കേസിൽ പ്രസക്തി ഇല്ലെന്ന നിലപാടിലായിരുന്നു ലോകായുക്ത.

കരിമണൽ കള്ള കോടീശ്വരൻ; തോട്ടപ്പള്ളിയിൽ തുടരുന്നത് അനധികൃത കരിമണൽ ഖനനം, തെളിവുകൾ ഇങ്ങനെ

തോട്ടപ്പിള്ളിയിലേത് അളവിൽ കവിഞ്ഞ ഖനനമോ എന്ന് ഉറപ്പിക്കാൻ ഈ രേഖ ആവശ്യമില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു. സിഎംആർഎലിന് എതിരെ ഹർജിയിൽ പരാതി ഉന്നയിച്ചിട്ടില്ല. കേസിൽ കക്ഷി അല്ലാത്തവരുമായി ബന്ധപ്പെട്ട ഉത്തരവ് സ്വീകരിക്കാനാവില്ലെന്ന് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദും അഭിപ്രായപ്പെട്ടു. ആരാണ് കരിമണൽ കടത്തിയതെന്ന് സ്ഥാപിക്കാൻ പരാതിക്കാരന് കഴിയുന്നില്ല. ആർക്കാണ് മണൽ ലഭിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ സിഎംആർഎലിനെ കക്ഷി ചേർക്കണമായിരുന്നുവെന്നും ഉപലോകായുക്ത ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതര നിരീക്ഷണങ്ങൾ ഉള്ള തർക്ക പരിഹാര ബോർഡ് ഉത്തരവ് പരിഗണിക്കുന്നത് സർക്കാരും എതിർത്തു. സമര സമിതിക്ക് ദുരുദ്ദേശമാണെന്നും മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ശ്രമമെന്നും സർക്കാരിൻറെ അഭിഭാഷക വാദിച്ചു. തോട്ടപ്പിള്ളിയിൽ നടക്കുന്നത് ഖനനമല്ല, മണൽ നീക്കമാണെന്നായിരുന്നു

കെഎംഎംഎലിൻ്റെ വാദം. സിഎംആർഎലിന് നേരിട്ട് കരിമണൽ നൽകുന്നില്ലെന്നും അവർ വാദിച്ചു. ഖനനത്തിന് പിന്നിലെ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള സമരസമിതിയുടെ ഹർജി 29ന് വീണ്ടും പരിഗണിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us