കൊച്ചി: മരട് കൊട്ടാരം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള വെടികെട്ടിന് അനുമതിയില്ല. എറണാകുളം ജില്ലാ ഭരണകൂടമാണ് അനുമതി നിഷേധിച്ചത്. പൊലീസ്, റവന്യൂ അഗ്നിരക്ഷാസേന റിപ്പോര്ട്ടുകള് പരിഗണിച്ചാണ് നടപടി. 21,22 തീയതികളില് വെടികെട്ട് നടത്താനായിരുന്നു തീരുമാനം.
രണ്ട് ഭാഗത്തിന്റെ വെടിക്കെട്ടാണ് ഇടവിട്ട ദിവസങ്ങളില് നടത്താനിരുന്നത്. എന്നാല് തൃപ്പൂണിത്തുറ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് രണ്ട് ഭാഗത്തിന്റെയും അപേക്ഷകള് കളക്ടര് തള്ളി.
'ഇലക്ട്രൽ ബോണ്ട് ഭരണഘടനാ ലംഘനം, റദ്ദാക്കണം'; കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രീം കോടതി വിധിമരട് ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വെടിക്കെട്ട് ശബ്ദം പരിസ്ഥിതി മലിനീകരണങ്ങള്ക്ക് കാരണമാകുന്നതും ജനങ്ങള്ക്ക് ആരോഗ്യപ്രശ്നങ്ങള് ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി നിരോധനം ഏര്പ്പെടുത്തിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ മരട് ക്ഷേത്രഭാരവാഹികള് റിവ്യൂ ഹര്ജി നല്കിയിരുന്നു.