അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സ്പീക്കറുമായി വാക്കുതര്ക്കം; സഭയില് പ്രതിപക്ഷ ബഹളം

മുഖ്യമന്ത്രിയുടെ ഗണ്മാനെതിരായ കേസിലായിരുന്നു പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കിയത്

dot image

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നിയമസഭയില് പ്രതിഷേധവുമായി പ്രതിപക്ഷം. നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. മുഖ്യമന്ത്രിയുടെ ഗണ്മാനെതിരായ കേസിലായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്.

ഷാഫി പറമ്പില് എംഎല്എയാണ് നോട്ടീസ് നല്കിയത്. നോട്ടീസില് ഉന്നയിച്ച വിഷയം പുതിയതല്ലെന്നും അടിയന്തര പ്രമേയം അനുവദിക്കാന് കഴിയില്ലെന്നും സ്പീക്കര് എ എന് ഷംസീര് വ്യക്തമാക്കി. കോടതി ആവശ്യപ്പെട്ടിട്ടും തുടര്നടപടിയില്ലെന്നതാണ് വിഷയമെന്നും പുതിയ കാര്യമല്ലെന്നും സ്പീക്കര് പറഞ്ഞു. തുടര്ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കറുമായി വാക്ക് തര്ക്കമുണ്ടായി.

പ്രതിപക്ഷ അംഗങ്ങള് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കര്ക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവിനോട് താന് ബഹുമാനത്തോടെയാണ് പറയുന്നതെന്നും അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്നും സ്പീക്കര് വീണ്ടും വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us