കണ്ണൂര്: കേരള സര്വകലാശാലയുടെ വിസി നിയമത്തിനുള്ള സെര്ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയയ്ക്കാന് തീരുമാനിച്ചിട്ടുണ്ടെന്ന് ഗവര്ണര്. സെനറ്റ് യോഗത്തില് ചിലര് മനഃപൂര്വം പ്രശ്നം ഉണ്ടാക്കിയതായി അറിഞ്ഞുവെന്നും അത് ആരാണെന്ന് നിങ്ങള്ക്ക് അറിയാമല്ലോ എന്നും ഗവര്ണര് മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നം ഉണ്ടാക്കുന്നത് അവരുടെ രീതിയാണെന്നും ഗവര്ണര് കുറ്റപ്പെടുത്തി.
എസ്എഫ്ഐ പ്രവര്ത്തകര് കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനെക്കുറിച്ചും ഗവര്ണര് പ്രതികരിച്ചു. വിദ്യാര്ത്ഥികളെ ചൂഷണം ചെയ്ത് മുഖ്യമന്ത്രി സ്വന്തം പദവി സംരക്ഷിക്കുകയാണെന്നും വിദ്യാര്ത്ഥികള് കേസുകളുടെ പിന്നാലെ നടക്കുന്നുണ്ടെന്നുമാണ് ഗവര്ണര് പറഞ്ഞത്.
കേരള സര്വകലാശാലയുടെ വിസി നിയമനത്തിനുള്ള സെര്ച്ച് കമ്മിറ്റിയിലേക്ക് സര്വകലാശാല പ്രതിനിധിയെ നല്കണമെന്ന ഗവര്ണറുടെ നിര്ദേശം നിയമ വിരുദ്ധമാണെന്ന പ്രമേയം ഇന്ന് നടന്ന സെനറ്റ് യോഗം പാസാക്കിയിരുന്നു. സെനറ്റ് യോഗത്തില് മന്ത്രി ബിന്ദു അധ്യക്ഷത വഹിക്കുന്നതിനെ വിസി എതിര്ത്തിരുന്നു. സര്ക്കാര്-ഗവര്ണര് പോര് തുടരുന്നതിനിടെ ചേര്ന്ന യോഗത്തിലാണ് നിര്ണായക നീക്കമുണ്ടായത്.
'ഗവര്ണറുടെ നിര്ദേശം നിയമവിരുദ്ധം'; പ്രമേയം പാസാക്കി കേരള സര്വകലാശാല സെനറ്റ് യോഗംപ്രമേയത്തെ എതിര്ത്തത് 26 പേരാണ്. 65 പേര് പ്രമേയം അംഗീകരിച്ചു. ഗവര്ണറുടെ നോമിനികളും യുഡിഎഫ് അംഗങ്ങളുമാണ് പ്രമേയത്തെ എതിര്ത്തത്. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പ്രോ ചാന്സലര് എന്ന നിലയിലാണ് മന്ത്രി ആര് ബിന്ദു യോഗത്തില് പങ്കെടുത്തത്. സാധാരണ രീതിയില് ചാന്സലറുടെ അഭാവത്തില് സര്വകലാശാല സെനറ്റിന്റെ അധ്യക്ഷത വഹിക്കാന് പ്രോ ചാന്സലര്ക്ക് അധികാരമുണ്ട്. എന്നാല് മന്ത്രി പങ്കെടുക്കുന്നതില് വിസി അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു.