മാവേലിക്കര മണ്ഡലത്തിൽ എൽഡിഫിൻ്റെ അട്ടിമറി വിജയം പ്രവചിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. 2009 മുതൽ മാവേലിക്കര മണ്ഡലം കുത്തകയാക്കി വെച്ചിരിക്കുന്ന യുഡിഎഫിൻ്റെ കോട്ട ഇത്തവണ പൊളിയുമെന്നാണ് സർവെയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 44.2 ശതമാനം പേരും അഭിപ്രായപ്പെട്ടു. യുഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത് 40.5 ശതമാനമാണ്. ബിജെപിക്ക് 15.3 ശതമാനം ആളുകൾ വിജയം പ്രവചിച്ചു. അറിയില്ലെന്ന് ആരും അഭിപ്രായം പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. 2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടർമാർ പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.
സിറ്റിങ്ങ് എംപിയുടെ പ്രകടനത്തിൽ മാവേലിക്കരക്കാർക്ക് തൃപ്തിയില്ലെന്ന സൂചനയാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ വ്യക്തമാകുന്നത്. സിറ്റിങ്ങ് എം പിയുടെ പ്രകടനം വളരെ മോശം എന്നാണ് 25.1 ശതമാനം ആളുകളുടെ അഭിപ്രായം. മോശമെന്ന് 23.8 ശതമാനവും അഭിപ്രായപ്പെടുന്നു. ശരാശരിയെന്ന് അഭിപ്രായപ്പെട്ടത് 34.4 ശതമാനം ആളുകളാണ്. അറിയില്ല അഭിപ്രായമില്ലെന്ന് 1.5 ശതമാനം പേർ അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനം വളരെ മോശമാണെന്ന് 25.3 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടപ്പോൾ മോശമാണെന്ന് 20.3 ശതമാനം അഭിപ്രായപ്പെട്ടു. ശരാശരിയെന്ന അഭിപ്രായക്കാർ 33.8 ശതമാനമാണ്. പിണറായി സർക്കാരിൻ്റെ പ്രവർത്തനം മികച്ചതെന്ന് 17 ശതമാനവും വളരെ മികച്ചതെന്ന് 3.2 ശതമാനവും അഭിപ്രായപ്പെട്ടു. അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 0.4 ശതമാനം പേരാണ്.
ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പിണറായി സർക്കാരിൻ്റെ പ്രകടനം മോശമെന്നാണ് 66.1 ശതമാനത്തിൻ്റെയും അഭിപ്രായം. രണ്ട് സർക്കാരുകളും ഒരുപോലെയെന്നാണ് 26.5 ശതമാനം പേരുടെ അഭിപ്രായം. മെച്ചപ്പെട്ട പ്രകടനമെന്നാണ് 6.6 ശതമാനം അഭിപ്രായപ്പെടുന്നത്. അറിയില്ലെന്ന് 0.8 ശതമാനം പേർ അഭിപ്രായപ്പെട്ടു.
കേരളത്തിലെ പ്രതിപക്ഷത്തിൻ്റെ പ്രവർത്തനം ശരാശരിയെന്ന് 34.9 ശതമാനം അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിൻ്റെ പ്രവർത്തനം വളരെ മോശമെന്ന് സർവ്വെയിൽ പങ്കെടുത്ത 21.8 ശതമാനവും മോശമെന്ന് 31.1 ശതമാനവും അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പ്രവർത്തനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് 10 ശതമാനം മാത്രമാണ്. അറിയില്ലെന്ന് 0.5 ശതമാനം അഭിപ്രായപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൻ്റെ ജനഹിതം അറിയുന്നതിന് വേണ്ടി തയ്യാറാക്കിയതാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവെ. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും ജനവികാരം പ്രതിഫലിക്കുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ടർ ടിവിയുടെ സർവെ തയ്യാറാക്കിയിരിക്കുന്നത്. മാവേലിക്കര മണ്ഡലത്തിലെ ജനങ്ങൾ പ്രതികരിച്ച ചോദ്യാവലിയും സർവെയിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളും വിശദമായി താഴെവായിക്കാം.
1: നിങ്ങളുടെ പാർലമെൻറംഗത്തിൻ്റെ (എം.പിയുടെ) പേര് അറിയാമോ?
അറിയാം: 78.9% അറിയില്ല: 21.1%
2: നിങ്ങളുടെ ലോക്സഭാംഗത്തിൻ്റെ (എം.പിയുടെ) പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
വളരെ മികച്ചത്: 3.6%
മികച്ചത്: 11.6%
ശരാശരി: 34.4%
മോശം: 23.8%
വളരെ മോശം: 25.1%
അറിയില്ല / അഭിപ്രായമില്ല: 1.5%
3: വരാൻ പോകുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ താങ്കൾ വോട്ട് രേഖപ്പെടുമ്പോൾ പ്രധാനപ്പെട്ട വിഷയമായി കണക്കാക്കുന്നത് എന്തായിരിക്കും?
സ്ഥാനാർത്ഥിയുടെ വ്യക്തിത്വം: 10.6%
അയോധ്യ ക്ഷേത്ര നിർമ്മാണം: 2.2 %
വികസന പ്രവർത്തനങ്ങൾ: 41.3%
അഴിമതി: 8.6%
വിലക്കയറ്റം: 20.6%
തൊഴിലില്ലായ്മ: 11.9%
രാജ്യസുരക്ഷ: 4.7%
അറിയില്ല: 0.1%
4: ഈ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയായി ആരെയാണ് താങ്കൾ ആഗ്രഹിക്കുന്നത്?
രാഹുൽ ഗാന്ധി: 31.1%
നരേന്ദ്ര മോദി: 39.8%
മല്ലികാർജ്ജുൻ ഖർഗേ: 5 %
ശശി തരൂർ: 4.5%
കെജ്രിവാൾ: 2.8%
മമതാ ബാനർജി - 2.3%
അറിയില്ല: 13.7%
5: കേന്ദ്രത്തിലെ മോദി സർക്കാരിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
വളരെ മികച്ചത്: 12.2%
മികച്ചത്:22.7 %
ശരാശരി: 38.6%
മോശം: 14.9%
വളരെ മോശം: 10.8 %
അറിയില്ല / അഭിപ്രായമില്ല: 0.8 %
6: കേരളത്തിലെ പിണറായി സർക്കാരിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
വളരെ മികച്ചത്: 3.2%
മികച്ചത്: 17%
ശരാശരി: 33.8%
മോശം: 20.3%
വളരെ മോശം: 25.3%
അറിയില്ല: 0.4%
7: ഒന്നാം പിണറായി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പിണറായി സർക്കാരിൻ്റെ പ്രകടനത്തെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
മെച്ചപ്പെട്ടു: 6.6%
ഒരു പോലെ: 26.5%
മോശമായി: 66.1%
അറിയില്ല: 0.8%
8: കേരളത്തിലെ പ്രതിപക്ഷത്തിൻ്റെ പ്രവർത്തനത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ്?
വളരെ മികച്ചത്: 1.7%
മികച്ചത്: 10.0%
ശരാശരി: 34.9%
മോശം: 31.1 %
വളരെ മോശം: 21.8%
അറിയില്ല: 0.5%
9: അടുത്തിടെ മുഖ്യമന്ത്രിയും മന്ത്രി മാരും ബസ്സിൽ സഞ്ചരിച്ച് നടത്തിയ നവകേരള സദസ്സിനെ കുറിച്ചുള്ള അഭിപ്രായം എന്താണ്?
ആവശ്യമായിരുന്നു: 21.7%
ആവശ്യമായിരുന്നില്ല: 75.0%
അറിയില്ല: 3.3%
10: നമ്മുടെ സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്നാണ് വിലയിരുത്തൽ. കേരളത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണം എന്താണ് എന്നാണ് താങ്കളുടെ വിലയിരുത്തൽ?
സംസ്ഥാന സർക്കാരിൻ്റെ പരാജയം: 56.7%
കേന്ദ്ര സർക്കാർ നയങ്ങൾ: 27.3%
അറിയില്ല: 16%
11: ഇ.ഡി, സി.ബി.ഐ പോലെയുള്ള കേന്ദ്രാന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഉണ്ട്: 19.8%
ഇല്ല: 68.3%
അറിയില്ല: 11.9%
12: പ്രതിപക്ഷ പാർട്ടികൾ ഇന്ത്യ മുന്നണി എന്ന ഒരു രാഷ്ട്രീയ സഖ്യം രൂപീകരിച്ചിട്ടുള്ളതായി അറിയാമല്ലോ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ മുന്നണിയുടെ സാധ്യതയെ കുറിച്ച് എന്താണ് നിങ്ങളുടെ വിലയിരുത്തൽ?
വലിയ നേട്ടമുണ്ടാക്കും:5.9 %
മെച്ചപ്പെട്ട പ്രകടനം: 30.9 %
ഒരു മാറ്റവും ഉണ്ടാക്കില്ല: 45.1 %
നിലവിലേതിനേക്കാൾ മോശമായി: 11.4%
വളരെ വലിയ നഷ്ടമുണ്ടാക്കും:6.5 %
അറിയില്ല: 0.2%
13: ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാൽ ആര് മുഖ്യമന്ത്രിയാവണം എന്നാണ് നിങ്ങളുടെ ആഗ്രഹം?
ശശി തരൂർ: 11.9%
കെ.കെ ഷൈലജ: 26.4%
പിണറായി വിജയൻ: 20.6%
വി ഡി സതീശൻ: 13.7%
സുരേഷ് ഗോപി: 12.5%
രമേശ് ചെന്നിത്തല: 3.6%
കെ സുധാകരൻ: 4.4%
കെ. സുരേന്ദ്രൻ: 1.5%
കെ സി വേണുഗോപാൽ: 1.5%
അറിയില്ല: 3.9%
14: ഈ വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ മണ്ഡലത്തിൽ ഏത് പാർട്ടി / മുന്നണി വിജയിക്കണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
യു ഡി എഫ്: 40.5%
എൽ ഡി എഫ്: 44.2%
ബി ജെ പി: 15.3%
അറിയില്ല: %