വയനാട്ടില് സ്കൂൾ പ്രിൻസിപ്പലിന്റെ പോക്കറ്റിൽ എംഡിഎംഎ; പൊലീസ് അറസ്റ്റ് ചെയ്തു

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

dot image

വൈത്തിരി: മാരക ലഹരിമരുന്നുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയരാജാണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്. 0.26 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളിൽ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ജയരാജ് പൊലീസിനോട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us