സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി മാവേലിക്കരയും വയനാടും

മാവേലിക്കരയിൽ 68.3 ശതമാനം ആളുകളും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു എന്ന ആരോപണത്തെ നിരാകരിക്കുന്നു

dot image

കേരളത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണം എന്താണ് എന്ന റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിലെ ചോദ്യത്തിന് സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി മാവേലിക്കരയും വയനാടും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണം സംസ്ഥാന സർക്കാരിൻ്റെ പരാജയമെന്ന് മാവേലിക്കരിയിൽ നിന്നും സർവ്വെയിൽ പങ്കെടുത്ത 56.7 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. വയനാട്ടിൽ നിന്നും സർവ്വെയിൽ പങ്കെടുത്ത 51.1 ശതമാനം ആളുകളും സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാരായി സംസ്ഥാന സർക്കാരിനെയാണ് കാണുന്നത്. മാവേലിക്കരയിൽ 27.3 ശതമാനം ആളുകൾ സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി കാണുന്നത് കേന്ദ്ര സർക്കാരിൻ്റെ നയങ്ങളാണ്. വയനാട്ടിൽ 23.3 ശതമാനവും കേന്ദ്ര സർക്കാരിനെ ഈ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. ഈ വിഷയത്തിൽ അറിവില്ലെന്ന് മാവേലിക്കരയിൽ 16 ശതമാനവും വയനാട്ടിൽ 25.6 ശതമാനവും അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാർ ഇ ഡി, സിബിഐ തുടങ്ങിയ കേന്ദ്രാന്വേഷണ ഏജൻസികളെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിനും ഇല്ലായെന്ന് തന്നെയാണ് സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ ആളുകളും മാവേലിക്കരയിലും വയനാട്ടിലും പങ്കുവെച്ചത്. മാവേലിക്കരയിൽ 68.3 ശതമാനം ആളുകളും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു എന്ന ആരോപണത്തെ നിരാകരിക്കുകയാണ്. വയനാട്ടിൽ 34.6 ആളുകൾക്കും സമാനമായ അഭിപ്രായമാണ് ഈ വിഷയത്തിൽ ഉള്ളത്. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നുവെന്ന് മാവേലിക്കരയിൽ 19.8 ശതമാനം ആളുകളും വയനാട്ടിൽ 30.5 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ അറിവില്ലെന്ന് മാവേലിക്കരയിൽ 11.9 ശതമാനം അഭിപ്രായപ്പെടുമ്പോൾ വയനാട്ടിൽ 34.9 ശതമാനമാണ് ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നത്.

മാവേലിക്കര മണ്ഡലത്തിൽ എൽഡിഫിൻ്റെ അട്ടിമറി വിജയം പ്രവചിക്കുന്ന റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ നേരത്തെ പുറത്ത് വന്നിരുന്നു. 2009 മുതൽ മാവേലിക്കര മണ്ഡലം കുത്തകയാക്കി വെച്ചിരിക്കുന്ന യുഡിഎഫിൻ്റെ കോട്ട ഇത്തവണ പൊളിയുമെന്നാണ് സർവെയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 44.2 ശതമാനം പേരും അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത് 40.5 ശതമാനം പേരാണ്. ബിജെപിക്ക് 15.3 ശതമാനം ആളുകൾ വിജയം പ്രവചിച്ചു. അറിയില്ലെന്ന് ആരും അഭിപ്രായം പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

വയനാട്ടിൽ യുഡിഎഫ് ഇത്തവണയും മികച്ച വിജയം ആവർത്തിക്കുമെന്നാണ് സർവ്വെയിൽ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. വയനാട്ടിൽ യുഡിഎഫ് വിജയിക്കുമെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ 52.9 ശതമാനവും അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയിക്കുമെന്ന് 33.1 ശതമാനം അഭിപ്രായപ്പെടുമ്പോൾ 12.7 ശതമാനം ബിജെപിക്ക് വിജയം പ്രവചിക്കുന്നു. 1.3 ശതമാനമാണ് അറിയില്ലെന്ന അഭിപ്രായം പങ്കുവെച്ചത്. 2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മാവേലിക്കര, വയനാട് ലോക്സഭാ മണ്ഡലങ്ങളിലെ 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us