പുൽപ്പള്ളിയിൽ പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം

പുൽപ്പള്ളി റെയ്ഞ്ച് ഓഫീസർ ഷാജിയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വഴി തടഞ്ഞതിനെ തുടർന്നുള്ള മാനസിക സംഘർഷമാണ് ഹൃദയാഘാതത്തിന് കാരണം.

dot image

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം ഉണ്ടായി. പുൽപ്പള്ളി റെയ്ഞ്ച് ഓഫീസർ ഷാജിയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വഴി തടഞ്ഞതിനെ തുടർന്നുള്ള മാനസിക സംഘർഷമാണ് ഹൃദയാഘാതത്തിന് കാരണം.

കാട്ടുനീതി നാട്ടിൽ വേണ്ട എന്ന് മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങളുടെ പ്രതിഷേധം. ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ കൂടുതൽ ജനങ്ങൾ ഇവിടേക്ക് സംഘടിച്ചു. വളരെ വൈകാരികമായാണ് ജനങ്ങൾ പ്രതികരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം തടഞ്ഞ് ജീവനക്കാരനെ പ്രതിഷേധക്കാർ തടഞ്ഞുവെക്കുകയായിരുന്നു. ഇതിനിടെയാണ് കേണിച്ചിറയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കന്നുകാലിയുടെ ജഡവുമായി ചിലർ എത്തി ജഡം വാഹനത്തിന്റെ ബോണറ്റിൽ വച്ചുകെട്ടി പ്രതിഷേധിച്ചു. വനംവകുപ്പ് ജീവനക്കാരുമായും പൊലീസുമായും പ്രതിഷേധക്കാർ കയ്യേറ്റത്തിലേക്ക് നീങ്ങുന്ന അവസ്ഥ വരെയുണ്ടായി. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി.

പോളിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ധാരണയായിട്ടുണ്ട്. മൃതദേഹം ഭാര്യയെ കാണിച്ച ശേഷം തിരികെ കൊണ്ടു വരാനാണ് തീരുമാനമായിരിക്കുന്നത്. അതിനിടെ, കോഴിക്കോട് വനം മന്ത്രി എ കെ ശശീന്ദ്രന് നേരെയൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഉണ്ടായി. പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us