ആലപ്പുഴയിൽ എഎം ആരിഫ്?; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ലഭിച്ചത് പൂർണ്ണ പിന്തുണ

ആരിഫ് തന്നെ വീണ്ടും സ്ഥാനാർത്ഥി ആയാൽ മതിയെന്ന് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു

dot image

ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലാ സെക്രട്ടേറിയറ്റിൽ എ എം ആരിഫിന് പച്ചക്കൊടി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ആരിഫിന് ലഭിച്ചത് പൂർണ്ണ പിന്തുണ. ആരിഫ് തന്നെ വീണ്ടും സ്ഥാനാർത്ഥി ആയാൽ മതിയെന്ന് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മറ്റിയംഗം തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലും സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും.

ലോക്സഭ തെരഞ്ഞെടുപ്പിൽ തോമസ് ഐസക് ആലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ തള്ളുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റിലും സിപിഐഎം പരാജയപ്പെട്ടപ്പോൾ ആലപ്പുഴയിൽ നിന്ന് ആരിഫ് മാത്രമാണ് വിജയിച്ചത്. അതുകൊണ്ടുതന്നെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംപിയെ മാറ്റേണ്ടതില്ലെന്ന് തന്നെയാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്നുണ്ട്.

പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ നിന്ന് വീണ്ടും മത്സരിക്കാൻ തയ്യാറാണെന്ന് ആരിഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥി ആരായാലും ആലപ്പുഴയിൽ എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. പ്രബലരായ രണ്ടുപേരെ ഒഴിച്ചുനിർത്തിയാണ് ആലപ്പുഴയിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത്. ആ ഘട്ടത്തിലും വലിയ വിജയമാണ് ആലപ്പുഴയിൽ എൽഡിഎഫിന് നേടാൻ സാധിച്ചത്. ആലപ്പുഴയിൽ എൽഡിഎഫിനുള്ള അടിത്തറയിൽ കോട്ടം സംഭവിച്ചതായി തെളിയിക്കുന്ന യാതൊരു തെളിവുകളും ഇല്ലെന്നും ആരിഫ് വ്യക്തമാക്കിയിരുന്നു.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്ത്ഥിപ്പട്ടിക ഈ മാസം 27ന് പ്രഖ്യാപിച്ചേക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില് സ്ഥാനാര്ത്ഥിപ്പട്ടിക സംബന്ധിച്ച ചര്ച്ചകള് കഴിഞ്ഞ ദിവസം നടന്നിരുന്നു. ആലത്തൂര് മണ്ഡലത്തില് മന്ത്രി കെ രാധാകൃഷ്ണന്റെ പേരാണ് യോഗത്തില് സജീവമായി ഉയര്ന്നുവന്നത്. ഇവിടെ പി കെ ജമീലയുടെ പേരും പരിഗണനയിലുണ്ട്. എന്നാല് മത്സരിക്കാന് തനിക്ക് താല്പര്യമില്ലെന്ന് കെ രാധാകൃഷ്ണന് നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്. എ വിജയരാഘവന് പാലക്കാട് സ്ഥാനാര്ത്ഥിയായേക്കും. സ്വരാജിനെ മത്സരിപ്പിക്കുന്ന കാര്യത്തില് പുനരാലോചനയുണ്ട്. ആറ്റിങ്ങലില് വി ജോയ് എംഎല്എയുടെ പേര് മാത്രമാണ് പരിഗണിച്ചത്. പത്തനംതിട്ടയില് തോമസ് ഐസക് മത്സരിച്ചേക്കും. ആലപ്പുഴയില് സിറ്റിങ് എംപി എ എം ആരിഫും മത്സരിച്ചേക്കും.

സ്ഥാനാര്ത്ഥി പട്ടിക സംബന്ധിച്ച് ചര്ച്ച ചെയ്യാന് അടുത്ത ദിവസങ്ങളില് തന്നെ ജില്ലാ കമ്മിറ്റികള് ചേര്ന്നേക്കും. ജില്ലാ കമ്മിറ്റികളും പാര്ലമെന്റ് മണ്ഡലം കമ്മിറ്റികളും ചേര്ന്ന് ഇതില് നിന്ന് ഉരുത്തിരിയുന്ന അഭിപ്രായങ്ങള് ക്രോഡീകരിച്ചും മറ്റ് നിര്ദേശങ്ങളും അനസരിച്ച് സംസ്ഥാന കമ്മിറ്റി ചേര്ന്നാകും അന്തിമ സ്ഥാനാര്ത്ഥിപ്പട്ടിക തയ്യാറാക്കുക. ഈ മാസം 21ന് സിപിഐഎം സംസ്ഥാന കമ്മിറ്റി ചേരും.

സിപിഐഎം സ്ഥാനാര്ത്ഥി പട്ടിക 27ന്; കെ രാധാകൃഷ്ണനും പി കെ ജമീലക്കും സാധ്യത, സ്വരാജ് മത്സരിച്ചേക്കില്ല
dot image
To advertise here,contact us
dot image