ആലത്തൂരില് രാധാകൃഷ്ണന് സ്ഥാനാര്ത്ഥിയെന്ന് അഭ്യൂഹം; തള്ളാതെ മന്ത്രി

സ്ഥാനാര്ത്ഥിത്വം പാര്ട്ടി തീരുമാനിക്കുമെന്നും തീരുമാനം സെക്രട്ടറി പറയുമെന്നും കെ രാധാകൃഷ്ണന്

dot image

തൃശൂര്: ആലത്തൂര് തിരിച്ച് പിടിക്കാന് മന്ത്രി രാധാകൃഷ്ണന് കളത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങള് തള്ളാതെ കെ രാധാകൃഷ്ണന്. സ്ഥാനാര്ത്ഥിത്വം പാര്ട്ടി തീരുമാനിക്കുമെന്നും തീരുമാനം സെക്രട്ടറി പറയുമെന്നും കെ രാധാകൃഷ്ണന് പറഞ്ഞു.

പല രീതിയിലുള്ള ചര്ച്ചകള് നടക്കുന്നുണ്ട്. ചര്ച്ചക്കൊടുവില് തീരുമാനം സെക്രട്ടറി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ചെങ്കോട്ടയെന്ന് സിപിഐഎം കരുതിയിരുന്ന ആലത്തൂരില് കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്ത്ഥി രമ്യ ഹരിദാസ് ജയിച്ചുകയറുകയായിരുന്നു. തിരഞ്ഞെടുപ്പുകളില് തോറ്റ ചരിത്രമില്ലാത്ത രാധാകൃഷ്ണനെ കളത്തിലിറക്കിയാല് മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് എല്ഡിഎഫ് പ്രതീക്ഷ.

പാലക്കാട്-തൃശൂര് ജില്ലകളിലായുള്ള ആലത്തൂരിന്റെ ഭാഗമായ ചേലക്കര നിയമസഭാ മണ്ഡലമാണ് രാധാകൃഷ്ണന്റെ തട്ടകം. ഈ തെരഞ്ഞെടുപ്പില് ശക്തരെ മുന്നിര്ത്തി കൂടുതല് സീറ്റുകള് പിടിച്ചെടുക്കാനുള്ള നീക്കങ്ങളിലാണ് സിപിഐഎം.

സിപിഐഎം സ്ഥാനാര്ഥി പട്ടിക 27ന് പ്രഖ്യാപിക്കും. ഇന്നും നാളെയുമായി ചേരുന്ന ജില്ലാ കമ്മറ്റിയോഗങ്ങളില് സ്ഥാനാര്ഥികളെ സംബന്ധിച്ച് വിശദമായി ചര്ച്ച നടത്തും. അതിന് ശേഷം 21ാംതീയതി ചേരുന്ന സംസ്ഥാന സമിതി യോഗത്തില് അന്തിമ തീരുമാനമാകും. തുടര്ന്ന് പിബിയുടെ അംഗീകാരത്തിന് വിടും.

dot image
To advertise here,contact us
dot image