രാമക്ഷേത്രത്തിൽ തൊടാതെ പൊന്നാനിയും ഇടുക്കിയും; പ്രധാനതിരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ല

വിലക്കയറ്റം പൊന്നാനിയുടെ പ്രധാനതിരഞ്ഞെടുപ്പ് വിഷയം. ഇടുക്കിക്കാർക്ക് പ്രാധാനം വികസന പ്രവർത്തനങ്ങൾ

dot image

നടക്കാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ലെന്ന് പൊന്നാനിയിലെയും ഇടുക്കിയിലെയും വോട്ടർമാർ. റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ വോട്ട് രേഖപ്പെടുമ്പോൾ പ്രധാനപ്പെട്ട വിഷയമായി കണക്കാക്കുന്നത് എന്തായിരിക്കുമെന്ന ചോദ്യത്തിലാണ് രാമക്ഷേത്ര വിഷയത്തെ ഭൂരിപക്ഷം വോട്ടർമാരും അവഗണിച്ചിരിക്കുന്നത്. സർവ്വെയിൽ പങ്കെടുത്തവരിൽ 1.4 ശതമാനം പേർ മാത്രമാണ് പൊന്നാനിയിൽ രാമക്ഷേത്രം പ്രധാനതിരഞ്ഞെടുപ്പ് വിഷമായമാകുമെന്ന് അഭിപ്രായപ്പെടുന്നത്. ഇടുക്കിയിൽ രാമക്ഷേത്രം തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നത് 1 ശതമാനം വോട്ടർമാർ മാത്രമാണ്.

വിലക്കയറ്റമാണ് പ്രധാനതിരഞ്ഞെടുപ്പ് വിഷയമെന്നാണ് പൊന്നാനിയിൽ നിന്നും സർവ്വെയിൽ പങ്കെടുത്തതിൽ കൂടുതൽ പേരുടെയും അഭിപ്രായം. വിലക്കയറ്റം പ്രധാനവിഷയമെന്ന് 29.8 ശതമാനം അഭിപ്രായപ്പെടുന്നു. സർവ്വെയിൽ പങ്കെടുത്ത ഇടുക്കിക്കാരിൽ കൂടുതൽ പേർ വികസന പ്രവർത്തനങ്ങളെയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നത്. 55.9 ശതമാനം പേർ വികസനമാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്ന് ഇടുക്കിയിൽ അഭിപ്രായപ്പെടുന്നു. വികസന പ്രവർത്തനം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് പൊന്നാനിയിൽ 28.9 ശതമാനം അഭിപ്രായപ്പെടുന്നു.

ഇടുക്കിയിൽ 6.9 ശതമാനം പേരാണ് വിലക്കയറ്റത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നത്. രാജ്യസുരക്ഷ തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് പൊന്നാനിയിൽ 10.8 ശതമാനം അഭിപ്രായപ്പെടുമ്പോൾ ഇടുക്കിയിൽ 3.5 ശതമാനം മാത്രമാണ് രാജ്യസ്നേഹം തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് അഭിപ്രായപ്പെടുന്നത്. തൊഴിലില്ലായ്മ തിരഞ്ഞെടുപ്പ് വിഷയമെന്ന് പൊന്നാനിയിൽ 13.4 ശതമാനം അഭിപ്രായപ്പെടുമ്പോൾ ഇടുക്കിയിൽ5.3 ശതമാനത്തിനാണ് സമാന അഭിപ്രായമുള്ളത്. സ്ഥാർത്ഥിയുടെ വ്യക്തിത്വം തിരഞ്ഞെടുപ്പ് വിഷയമാണെന്ന് 7.4 ശതമാനം പൊന്നാനിക്കാർ പറയുമ്പോൾ 17.3 ശതമാനത്തിനാണ് ഇടുക്കിയിൽ സമാന അഭിപ്രായമുള്ളത്. ഈ വിഷയങ്ങൾ അറിയില്ലെന്ന് പൊന്നാനിയിൽ 2.6 ശതമാനവും ഇടുക്കിയിൽ 2.3 ശതമാനവും അഭിപ്രായം പറഞ്ഞു.

പൊന്നാനിയിലെ മുസ്ലിം ലീഗിൻ്റെ കോട്ട യുഡിഎഫ് നിലനിർത്തുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയുടെ പ്രവചനം. സർവ്വെയിൽ പങ്കെടുത്തവരിൽ 54.3 ശതമാനം ആളുകളും പൊന്നാനിയിൽ യുഡിഎഫ് വിജയിക്കുമെന്ന അഭിപ്രായക്കാരാണ്. എൽഡിഎഫ് വിജയിക്കുമെന്ന് 35.7 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ ബിജെപിക്ക് വിജയം പ്രവചിക്കുന്നത് 6.5 ശതമാനമാണ്. അറിയില്ലെന്ന് 3.5 ശതമാനം അഭിപ്രായപ്പെട്ടു.

ഇടുക്കിയിലെ മലയോര ജനത യുഡിഎഫിനെ കൈവിടില്ലെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയുടെ പ്രവചനം. റിപ്പോർട്ടർ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും യുഡിഎഫ് വിജയിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. യുഡിഎഫ് വിജയിക്കുമെന്ന് 46.4 ശതമാനം പേർ അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയിക്കുമെന്ന് 41.8 ശതമാനം പേരാണ് അഭിപ്രായം പറഞ്ഞത്. ബിജെപിക്ക് 9.5 ശതമാനം വിജയം പ്രവചിച്ചു. അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 2.3 ശതമാനമാണ്.

2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് പൊന്നാനി, ഇടുക്കി ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us