തിരുവനന്തപുരം: കേരള സര്വകലാശാല സെനറ്റ് യോഗത്തില് മന്ത്രി ആര് ബിന്ദു അധ്യക്ഷത വഹിച്ചത് നിയമ വിരുദ്ധമാണെന്നും മന്ത്രിയെ പുറത്താക്കണമെന്നും എം വിന്സെന്റ് എംഎല്എ. സെനറ്റ് യോഗം അലങ്കോലപ്പെടുത്താനാണ് മന്ത്രി ശ്രമിച്ചത്. പ്രമേയം കൊണ്ടുവന്നതും നിയമ വിരുദ്ധമായാണ്. മുന്നിശ്ചയ പ്രകാരമുള്ള അജണ്ട മാത്രമാണ് ചര്ച്ച ചെയ്തത്. മന്ത്രിയും ഇടതു അംഗങ്ങളും നടത്തിയ നാടകത്തിന്റെ തിരക്കഥയാണ് സെനറ്റ് യോഗത്തില് നടന്നതെന്നും എം വിന്സെന്റ് വിമര്ശിച്ചു.
കേരള സര്വകലാശാലയില് വി സി വേണ്ടെന്നാണ് സര്ക്കാര് നിലപാട്. ലക്ഷക്കണക്കിന് വിദ്യാര്ത്ഥികളെ ബാധിക്കുന്ന വിഷയത്തില് തീരുമാനം വൈകുകയാണ്. ഇതിനെതിരെ യുഡിഎഫ് നിയമ നടപടി സ്വീകരിക്കും. യഥാര്ത്ഥ കാര്യങ്ങള് മിനുട്സ്സില് ഉള്പ്പെടുത്തിയിട്ടില്ല. മിനുട്സ് മുന്കൂട്ടി ഉണ്ടാക്കിയതാണ്. രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ശ്രമം നടക്കുന്നത്. കേരള സര്വകലാശാലയില് ഭരണ സ്തംഭനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരമായി സെര്ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്കണമെന്നും ഇല്ലാത്ത പക്ഷം യുഡിഎഫ് കോടതിയിലേക്ക് പോവുമെന്നും വിന്സെന്റ് പറഞ്ഞു.
കേരള സര്വകലാശാലയുടെ വിസി നിയമനത്തിനുള്ള സെര്ച്ച് കമ്മിറ്റിയിലേക്ക് സര്വകലാശാല പ്രതിനിധിയെ നല്കണമെന്ന ഗവര്ണറുടെ നിര്ദേശം നിയമ വിരുദ്ധമാണെന്ന പ്രമേയം വെള്ളിയാഴ്ച നടന്ന സെനറ്റ് യോഗം പാസാക്കിയിരുന്നു. സെനറ്റ് യോഗത്തില് മന്ത്രി ബിന്ദു അധ്യക്ഷത വഹിക്കുന്നതിനെ വിസി എതിര്ത്തിരുന്നു. സര്ക്കാര്-ഗവര്ണര് പോര് തുടരുന്നതിനിടെ ചേര്ന്ന യോഗത്തിലാണ് നിര്ണായക നീക്കമുണ്ടായത്.
ഗവര്ണര്ക്ക് മറുപടി; പ്രശ്നക്കാരെ കൊച്ചുകുട്ടികള്ക്ക് പോലും അറിയാമെന്ന് മന്ത്രി ആര് ബിന്ദുപ്രമേയത്തെ എതിര്ത്തത് 26 പേരാണ്. 65 പേര് പ്രമേയം അംഗീകരിച്ചു. ഗവര്ണറുടെ നോമിനികളും യുഡിഎഫ് അംഗങ്ങളുമാണ് പ്രമേയത്തെ എതിര്ത്തത്. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. പ്രോ ചാന്സലര് എന്ന നിലയിലാണ് മന്ത്രി ആര് ബിന്ദു യോഗത്തില് പങ്കെടുത്തത്. സാധാരണ രീതിയില് ചാന്സലറുടെ അഭാവത്തില് സര്വകലാശാല സെനറ്റിന്റെ അധ്യക്ഷത വഹിക്കാന് പ്രോ ചാന്സലര്ക്ക് അധികാരമുണ്ട്. എന്നാല് മന്ത്രി പങ്കെടുക്കുന്നതില് വിസി അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു.