കൽപ്പറ്റ: വന്യ ജീവികളുടെ ആക്രമണങ്ങളില് നിന്ന് മനുഷ്യരെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. വിഷയം ഗൗരവമുള്ളതും അടിയന്തര ശ്രദ്ധയുണ്ടാവേണ്ടതുമാണ്. വയനാട്ടിലെ ജനങ്ങള്ക്ക് വേണ്ടി മറ്റെല്ലാം മറന്ന് ഒന്നിച്ച് നില്ക്കേണ്ട സാഹചര്യമാണിത്. ഈ ഘട്ടത്തിലും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണ് യുഡിഎഫെന്നും വസീഫ് ആരോപിച്ചു.
കേന്ദ്ര വനാവകാശ നിയമം ഭേദഗതി ചെയ്തു വയനാട്ടുകാരെ സംരക്ഷിക്കുമെന്നും, രാത്രിയാത്രാ നിരോധനം പിന്വലിക്കാന് ഇടപെടുമെന്നും പറഞ്ഞ് വോട്ട് വാങ്ങി ജയിച്ച രാഹുല് ഗാന്ധി എംപി എന്ന നിലയില് പൂര്ണ്ണ പരാജയമാണെന്ന് അവർ മറന്നുപോവുന്നുവെന്ന് വസീഫ് പറഞ്ഞു.
'ജനങ്ങളുടെ സുരക്ഷിതത്വം നിസ്സാരവൽക്കരിക്കുന്നു'; സര്ക്കാരിനെ വിമര്ശിച്ച് താമരശ്ശേരി അതിരൂപതവന്യമൃഗശല്യം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതിക്ക് ഒരു രൂപ പോലും തരാൻ കഴിയില്ല എന്ന് കേന്ദ്ര സര്ക്കാര് പറഞ്ഞപ്പോള് പോലും വയനാടിന്റെ എംപി ഒരിടപെടലും നടത്തിയില്ല. വിഷയത്തിന്റെ ഗൗരവമുള്ക്കൊള്ളുകയോ ഇന്നുവരെ പാര്ലമെന്റില് ഉന്നയിക്കുകയോ ചെയ്യാത്ത എംപിക്കെതിരെ കൂടിയാണ് യുഡിഎഫ് സമരം നടത്തേണ്ടതെന്നും വസീഫ് പ്രതികരിച്ചു. രാഹുല് ഗാന്ധിയെ വഴിയില് തടയുമെന്ന് പറയാത്തത് തങ്ങളുടെ രാഷ്ട്രീയ മര്യാദയാണ്. മലര്ന്ന് കിടന്ന് തുപ്പുന്നവരായി കോണ്ഗ്രസും യുഡിഎഫും മാറുകയാണെന്നും വസീഫ് വിമർശിച്ചു.