സെനറ്റ് യോഗത്തില് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അധ്യക്ഷത വഹിക്കാം; പിന്തുണച്ച് ഇടത് അംഗങ്ങള്

കേരള സര്വ്വകലാശാല സെനറ്റ് യോഗത്തില് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പങ്കെടുത്തത് നിയമ വിരുദ്ധമാണെന്നായിരുന്നു ഗവര്ണറുടെ ആരോപണം

dot image

തിരുവനന്തപുരം: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്വ്വകലാശാല ഇടത് സിന്ഡിക്കേറ്റ് അംഗങ്ങള്. ചാന്സലര് കേരള സര്വ്വകലാശാലയെ അപമാനിക്കാന് ശ്രമിക്കുന്നുവെന്നാണ് വിമര്ശനം. സെനറ്റ് യോഗത്തില് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അധ്യക്ഷത വഹിക്കാമെന്നും അംഗങ്ങള് പറഞ്ഞു. കേരള സര്വ്വകലാശാല സെനറ്റ് യോഗത്തില് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പങ്കെടുത്തത് നിയമ വിരുദ്ധമാണെന്നായിരുന്നു ഗവര്ണറുടെ ആരോപണം. ഗവര്ണര് ചട്ടം വായിക്കണം. നിയമം ഗവര്ണര്ക്കും ബാധകമാണ് എന്ന് പറഞ്ഞാണ് പ്രൊ ചാന്സലര് അധ്യക്ഷത വഹിച്ചതിനെ ഇടത് അംഗങ്ങള് ന്യായീകരിച്ചത്.

'പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യം'; ബിജെപിയിലേക്കെന്ന അഭ്യൂഹം തള്ളി മനീഷ് തിവാരി

യൂണിവേഴ്സിറ്റി നടപടികളില് പ്രൊ ചാന്സലര് ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവര് കാണിച്ചില്ലെന്നും ഗവര്ണര് കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന കേരളസര്വകലാശാല സെനറ്റ് യോഗത്തില് ചിലര് മനഃപൂര്വം പ്രശ്നം ഉണ്ടാക്കിയെന്ന ഗവര്ണറുടെ പ്രസ്താവനയ്ക്ക് രാവിലെ മന്ത്രി ആര് ബിന്ദു മറുപടി പറഞ്ഞിരുന്നു. പ്രശ്നക്കാരെ കൊച്ചുകുട്ടികള്ക്ക് പോലും അറിയാമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില് പ്രശ്നങ്ങളുണ്ടാക്കുന്നത് ആരാണെന്നത് എല്ലാവര്ക്കും അറിയാമെന്നമായിരുന്നു ആര് ബിന്ദുവിന്റെ മറുപടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us