മാനന്തവാടി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ വീട് സന്ദർശിച്ച് കെ കെ ശൈലജ എംഎൽഎ. കാലാവസ്ഥാ പ്രശ്നങ്ങൾ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമായിട്ടുണ്ടാകാമെന്നും ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്നും അവർ പറഞ്ഞു. വിദഗ്ധരുമായി ആലോചിച്ച് ശാശ്വത പരിഹാരം കണ്ടെത്തണം. കേന്ദ്ര നിയമങ്ങൾ തടസം സൃഷ്ടിക്കുന്നുണ്ട്. കേന്ദ്രത്തിൽ നിന്നും അനുകൂല സമീപനം ഉണ്ടാവുന്നില്ല. പേപ്പട്ടിയെ കൊല്ലാൻ പോലും കേന്ദ്ര നിയമം അനുവദിക്കുന്നില്ലെന്നും കെകെ ശൈലജ പറഞ്ഞു.
പോളിന്റെ ഭാര്യയ്ക്ക് സൗജന്യമായ ചികിത്സ നൽകാൻ ആരോഗ്യ വകുപ്പിനോടും മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ വിദ്യാഭ്യാസ മന്ത്രിയോടും ആവശ്യപ്പെടുമെന്ന് അവർ വ്യക്തമാക്കി. ഭരണപക്ഷത്തുനിന്ന് മുഖ്യമന്ത്രിയുൾപ്പടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കുന്നില്ല എന്ന പരാതി നിലനിൽക്കവെയാണ് കെകെ ശൈലജ പോളിന്റെ വീട് സന്ദർശിച്ചത്.
അതേസമയം, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും പ്രജീഷിന്റെയും വീടുകൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സന്ദർശിച്ചിരുന്നു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടാണ് അദ്ദേഹം ആദ്യം സന്ദർശിച്ചത്. ഏഴ് മണിയോടെയാണ് അദ്ദേഹം അജീഷിന്റെ വീട്ടിലെത്തിയത്. രാഹുൽ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കെ സി വേണുഗോപാൽ എം പി, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചര് പോളിന്റെ വീട് അദ്ദേഹം സന്ദർശിച്ചു. രാഹുലിന്റെ സന്ദർശനം ആശ്വാസം നല്കിയാതായി പോളിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചര് പോളിന്റെ വീട് അദ്ദേഹം സന്ദർശിച്ചത്.
മെഡിക്കല് കോളേജ് ഇല്ലാത്തത് ഗുരുതര പ്രശ്നം, മുഖ്യമന്ത്രിയെ ഫോണില് കിട്ടിയില്ല: രാഹുല് ഗാന്ധിരാഹുലിന്റെ സന്ദർശനം ആശ്വാസം നല്കിയാതായി പോളിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. പോളിന്റെ വീട്ടില് നിന്നും കടുവ ആക്രമണത്തില് കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീട്ടിലേക്കാണ് പോയത്. വയനാട് ജനത നേരിടുന്നത് ഗുരുതര പ്രശ്നമെന്ന് രാഹുല് ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ഫലപ്രദമായ രീതിയില് കുടുംബങ്ങള്ക്ക് ഉടന് നഷ്ടപരിഹാരം നല്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു.