പാലക്കാട് ധോണിയിൽ പുലിയിറങ്ങി; പശുവിനെ കൊന്നു

മൂലപ്പാടത്ത് ഷംസംദ്ധീന്റെ വീട്ടിലെ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ഇന്ന് പുലര്ച്ചെയാണ് സംഭവം.

dot image

പാലക്കാട്: ധോണി മൂലപ്പാടത്ത് പുലി ഇറങ്ങിയതായി നാട്ടുകാര്. മൂലപ്പാടത്ത് ഷംസംദ്ധീന്റെ വീട്ടിലെ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ഇന്ന് പുലര്ച്ചെയാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

വയനാട്ടിൽ ഇന്നലെ രാത്രി വീണ്ടും കടുവ ഇറങ്ങിയിരുന്നു. വയനാട് പുൽപ്പള്ളിയിൽ കടുവ മുന്നിൽ ചാടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക് പറ്റി. പുൽപ്പള്ളി 56ൽ വാഴയിൽ അനീഷാണ് ഇന്നലെ രാത്രി കടുവയുടെ മുന്നിൽപ്പെട്ടത്. രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ കടുവ മുന്നിലേക്ക് ചാടുകയായിരുന്നു. ഭയന്നുപോയ അനീഷിന്റെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം കന്നുകാലിയെ കടുവ പിടികൂടി കൊന്ന സ്ഥലത്തിനടുത്താണ് കടുവ വീണ്ടും എത്തിയത്. പരിക്കേറ്റ അനീഷിനെ പുൽപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുവയ്ക്കായി പ്രദേശത്ത് വനം വകുപ്പ് തിരച്ചിൽ ആരംഭിച്ചു.

ആശ്രമക്കൊല്ലി ഐക്കരക്കുടിയില് എല്ദോസിന്റെ തൊഴുത്തില് കെട്ടിയ പശുക്കിടാവിനെയും കടുവ പിടികൂടി. ശബ്ദം കേട്ട് വീട്ടുകാര് എത്തിയപ്പോഴേക്കും കടുവ ഓടിപ്പോയിരുന്നു. കടുവ ചാണക കുഴിയില് വീണു. ആളുകൾ ബഹളം വെച്ചതോടെയാണ് കടുവ തോട്ടത്തിലേക്ക് ഓടിപ്പോയത്. കടുവയുടെ കാല്പാടുകള് സമീപ ഭാഗങ്ങളില് പതിഞ്ഞിട്ടുണ്ട്. ഈ വീടിന്റെ സമീപപ്രദേശമായ അമ്പത്തിയാറിലാണ് കഴിഞ്ഞ ദിവസം കന്നുകാലിയെ കടുവ കടിച്ച് കൊന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us