എയ്ഡ്സും പീഡോഫീലിയയും വര്ധിക്കാന് കാരണം സ്വവര്ഗാനുരാഗം; വിവാദ പരാമര്ശത്തിലുറച്ച് എം കെ മുനീര്

സ്വവര്ഗാനുരാഗം ശരിക്കും കേരളത്തില് സാമൂഹിക പ്രശ്നമാണോയെന്ന് ചോദിക്കുമ്പോള് പിന്നെ എന്തുകൊണ്ടാണ് സുപ്രിംകോടതി സ്വവര്ഗ വിവാഹം നിയമപരമാക്കാത്ത് എന്നായിരുന്നു മറുചോദ്യം

dot image

കൊച്ചി: സ്വവര്ഗാനുരാഗം സാമൂഹിക പ്രശ്നമാണെന്ന് ആവര്ത്തിച്ച് എംകെ മുനീര്. അതല്ലെങ്കില് സുപ്രീംകോടതി എന്തുകൊണ്ടാണ് സ്വവര്ഗ വിവാഹം നിയമപരമാക്കാത്തതെന്നും എം കെ മുനീര് ചോദിച്ചു.

'ഞാന് എല്ലാകാലത്തും ട്രാന്സ്ജെന്റര് സമൂഹത്തിനൊപ്പമാണ്. ട്രാന്സ്ജെന്റര് പോളിസി കൊണ്ടുവന്നയാളാണ് ഞാന്. പക്ഷേ, സ്വവര്ഗാനുരാഗത്തിലേക്ക് വരുമ്പോള് കാര്യങ്ങള് നേരെ മറിച്ചാണ്. സ്വവര്ഗാനുരാഗികള് കാരണം നിരവധി പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. എയ്ഡ്സ് രോഗം വര്ധിക്കുന്നതിനും കുട്ടികള്ക്കെതിരായ ലൈംഗികാതിക്രമം വര്ധിക്കുന്നതിനും പ്രധാന കാരണം സ്വവര്ഗാനുരാഗമാണ്. പ്രായപരിധിയും സമ്മതവുമില്ലാതെ സ്വവര്ഗാനുരാഗികളെ ലൈംഗിക ബന്ധത്തില് ഏര്പ്പെടാന് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പുതിയ ഗ്രൂപ്പുണ്ട്. കേരളത്തിലും ഇപ്പോള് പ്രൈഡ് പരേഡുകള് സംഘടിപ്പിക്കുന്നുണ്ട്. കോര്പ്പറേറ്റ് കമ്പനികളാണ് ഇത്തരം പ്രൈഡ് മാര്ച്ചുകള് സ്പോണ്സര് ചെയ്യുന്നത്.' ദി ന്യൂ ഇന്ത്യന് എക്സ്പ്രസിനോടായിരുന്നു എം കെ മുനീറിന്റെ പ്രതികരണം.

'ക്രിമിനലുകള്ക്ക് മറുപടിയില്ല'; മന്ത്രി ആർ ബിന്ദുവിനെ ക്രിമിനലെന്ന് വിളിച്ച് ഗവർണർ

സ്വവര്ഗാനുരാഗം ശരിക്കും കേരളത്തില് സാമൂഹിക പ്രശ്നമാണോയെന്ന് ചോദിക്കുമ്പോള് പിന്നെ എന്തുകൊണ്ടാണ് സുപ്രിംകോടതി സ്വവര്ഗ വിവാഹം നിയമപരമാക്കാത്ത് എന്നായിരുന്നു മറുചോദ്യം. എയ്ഡ്സ് വരുത്തുന്നത് സ്വവര്ഗാനുരാഗികളാളെന്ന് നേരത്തെയും എം കെ മുനീര് പറഞ്ഞിരുന്നു. ജെന്റര് ന്യൂട്രല് യൂണിഫോമില് താന് സ്ത്രീകള്ക്കൊപ്പമാണെന്നും എം കെ മുനീര് പറഞ്ഞു. ഏതൊരു മാറ്റം കൊണ്ടുവരുമ്പോഴും പരുഷന്റെ സൗകര്യത്തിനനുസരിച്ച് സ്ത്രീകള് മാറുകയാണ് ചെയ്യുന്നത്. പുരുഷകേന്ദ്രീകൃത സമൂഹത്തില് പുരുഷന്റെ വേഷത്തെക്കുറിച്ച് ആരും ചോദിക്കുന്നില്ല. സ്ത്രീകള് മാത്രം ചില നിയമങ്ങള് പിന്തുടരണം. പെണ്കുട്ടികളുടെ സമ്മതമില്ലാതെ അവരോട് പാന്റ് ധരിക്കാന് സംസ്ഥാന സര്ക്കാര് നിര്ദേശിക്കുകയാണ്. എന്തുകൊണ്ടാണ് എല്ലാ കാലത്തും പെണ്കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിക്കുന്നത്? പിണറായിയയുടെ വസ്ത്രധാരണത്തെ ആരും ചോദ്യം ചെയ്യുന്നില്ലല്ലോയെന്നും എം കെ മുനീര് ചോദിച്ചു.

ചില മുസ്ലീം സംഘടനകള് പുരസ്കാരം വേദിയില് സ്വീകരിക്കാന് പെണ്കുട്ടികളെ അനുവദിക്കുന്നില്ലോയെന്ന ചോദ്യത്തിന്, എംഎല്എ എന്ന നിലയില് തന്റെ മണ്ഡലത്തില് പെണ്കുട്ടികള്ക്കും ആണ്കുട്ടികള്ക്കും പുരസ്കാരം വിതരണം ചെയ്തിട്ടുണ്ട്. തന്റെ നിലപാട് മാത്രമേ അക്കാര്യത്തില് പറയാനാവൂവെന്നും എം കെ മുനീര് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us