ഗവർണർക്ക് മറുപടിയില്ല; എൻ്റെ നിലവാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല: മന്ത്രി ആർ ബിന്ദു

'മാധ്യമങ്ങൾ വിവാദത്തിന് പുറകേ പോകരുത്'

dot image

തിരുവനന്തപുരം: തന്നെ ക്രിമിനൽ എന്നുവിളിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയില്ലെന്ന് മന്ത്രി ആർ ബിന്ദു. ഇരിക്കുന്ന ഇരിപ്പിടത്തെ കുറിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ആ ബോധ്യമില്ലാത്തവർ ചെയ്യുന്നതിന് മറുപടി പറഞ്ഞാൽ അതേ നിലവാരത്തിലാകുമെന്നും മന്ത്രി പറഞ്ഞു. 'എൻ്റെ നിലവാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. മാധ്യമങ്ങൾ വിവാദത്തിന് പുറകേ പോകരുത്. ഉന്നത വിദ്യാഭ്യാസ മേഖല നല്ല ഗുണനിലവാരമുള്ളതാണ്. ചാന്ദ്രയാൻ ദൗത്യത്തിലൊക്കെ ഒരുപാട് മലയാളികള് ഉണ്ടായി', മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി ആർ ബിന്ദുവിനെ ക്രിമിനലെന്നാണ് ഗവർണർ വിളിച്ചത്. ക്രിമിനലുകൾക്ക് മറുപടിയില്ലെന്നായിരുന്നു ഗവർണറുടെ പരാമര്ശം. ഇല്ലാത്ത അധികാരം മന്ത്രി പ്രയോഗിച്ചു. ചാൻസലറോ ചാൻസലർ നിർദേശിക്കുന്ന ആളോ ആകണം അദ്ധ്യക്ഷത വഹിക്കേണ്ടതെന്നും ഗവര്ണര് പറഞ്ഞു. കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ വിമര്ശിച്ചതിന് മന്ത്രി മറുപടി നല്കിയിരുന്നു. പിന്നാലെയാണ് ഗവര്ണര് പരാമര്ശവുമായി രംഗത്തെത്തിയത്.

താനാണ് എല്ലാത്തിൻ്റെയും അധികാരി എന്ന തോന്നലാണ് ഗവര്ണര്ക്കെന്ന് മന്ത്രി വിമര്ശിച്ചിരുന്നു. നിയമം ലംഘിച്ചിട്ടില്ലെന്നും സർവ്വകലാശാല ആക്റ്റും സ്റ്റാറ്റ്യൂട്ടും ലംഘിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ചട്ടങ്ങൾ പരിശോധിച്ചാൽ കാര്യം മനസിലാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. കേരള സർവ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായി തന്നെയാണ്. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. താൻ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗവർണർക്ക് കോടതിയിൽ പോകാമല്ലോയെന്നും മന്ത്രി ചോദിച്ചു.

സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചാൻസർലർക്ക് അധികാരമില്ലെന്ന് ഗവർണർ ആവർത്തിച്ചിരുന്നു. യൂണിവേഴ്സിറ്റി നടപടികളിൽ പ്രൊ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവർ കാണിച്ചില്ലെന്നുമായിരുന്നു ഗവർണറുടെ കുറ്റപ്പെടുത്തല്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us