തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള് വീണാ വിജയന്റെ മൊഴി എടുക്കാന് എസ്എഫ്ഐഒ നീക്കം. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരെ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന കര്ണ്ണാടക ഹൈക്കോടതി വിധിക്ക് പിന്നാലെയാണിത്. ഉടന് നോട്ടീസ് നല്കും.
സിഎംആര്എല്ലില് നിന്നും കെഎസ്ഐഡിസിയില് നിന്നും നേരത്തെ അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങള് തേടിയിരുന്നു. അതേസമയം ഹര്ജി സിംഗിള് ബെഞ്ച് തള്ളിയ സാഹചര്യത്തില് കര്ണ്ണാടക ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിക്കാനും എക്സാലോജിക് നീക്കം നടത്തിയേക്കും.
രാഹുൽ കേരളത്തിൽ; വയനാട്ടിലേക്ക് തിരിച്ചു, കാട്ടാന ആക്രമണത്തില് മരിച്ചവരുടെ വീടുകള് സന്ദര്ശിക്കുംസാമ്പത്തിക കുറ്റകൃത്യത്തില് എക്സാലോജികിനെതിരെ എസ്എഫ്ഐഒ അന്വേഷണം അനിവാര്യമാണെന്നും കമ്പനികാര്യ ഡയറക്ടര് ജനറലിന്റെ ഇടക്കാല റിപ്പോര്ട്ട് അനുസരിച്ചാണ് എസ്എഫ്ഐഒ അന്വേഷണമെന്നുമായിരുന്നു ഹൈക്കോടതി വിധിയിലുള്ളത്. എക്സാലോജികിനെതിരെ എസ്എഫ്ഐഒ അന്വേഷണം അനിവാര്യമാണെന്ന കേന്ദ്ര സര്ക്കാരിന്റെ വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
എക്സാലോജികുമായി ബന്ധപ്പെട്ട രേഖകള് പരിശോധിക്കാന് എസ്എഫ്ഐഒയ്ക്ക് അധികാരമുണ്ട്. കമ്പനി നിയമത്തിലെ 212 വകുപ്പ് അനുസരിച്ചുള്ള എസ്എഫ്ഐഒ അന്വേഷണം നിയമപരമാണ്. ഇടക്കാല റിപ്പോര്ട്ട് അനുസരിച്ചും എക്സാലോജികിനെതിരെ അന്വേഷണമാകാം. 212 വകുപ്പിന്റെ സംരക്ഷണം എക്സാലോജികിന് ലഭിക്കില്ലെന്നും ഹൈക്കോടതി വിധിയില് ചൂണ്ടികാട്ടുന്നുണ്ട്.