'ഫ്രാൻസിസ് ജോർജിന് പൂർണ പിന്തുണ നൽകും, നീതിമാനായ ഔസേപ്പാണ് പി ജെ ജോസഫ്'; എം പി ജോസഫ്

'എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് ഫ്രാൻസിസ് ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്'

dot image

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഫ്രാൻസിസ് ജോർജിന് പൂർണ പിന്തുണ നൽകുമെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം എം പി ജോസഫ്. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നീതിമാനായ ഔസേപ്പാണ് പി ജെ ജോസഫെന്നും എം പി ജോസഫ് വ്യക്തമാക്കി.

'എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് ഫ്രാൻസിസ് ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്'. പ്രചാരണത്തിൽ താൻ മുൻപന്തിയിലുണ്ടാകുമെന്നും എം പി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്ക്ക് തിരിച്ചടി; വിചാരണക്കോടതി വിധി ശരിവെച്ചു

ഇടുക്കി മുൻ എംപിയും കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാനുമായ ഫ്രാൻസിസ് ജോർജാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫാണു സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചത്. ഒറ്റക്കെട്ടായാണു പാർട്ടിയുടെ തീരുമാനമെന്നു പി ജെ ജോസഫ് അറിയിച്ചിരുന്നു. സിറ്റിങ് എംപി തോമസ് ചാഴികാടനാണ് എൽഡിഎഫ് സ്ഥാനാർഥി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us