രാമക്ഷേത്രവും രാജ്യസുരക്ഷയും തിരഞ്ഞെടുപ്പ് വിഷയമല്ല; ആലപ്പുഴയ്ക്കും ചാലക്കുടിയ്ക്കും ഒരേസ്വരം

ആലപ്പുഴയിൽ 1.2 ശതമാനം ആളുകൾ മാത്രമാണ് രാമക്ഷേത്ര നിർമ്മാണം തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടത്. ചാലക്കുടിയിൽ 1.4 ശതമാനം ആളുകൾക്കാണ് സമാന അഭിപ്രായമുള്ളത്

dot image

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രവും രാജ്യസുരക്ഷയും തിരഞ്ഞെടുപ്പ് വിഷയമായി ഏശില്ലെന്ന് ആലപ്പുഴയിലെയും ചാലക്കുടിയിലെയും വോട്ടർമാർ. റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ പങ്കെടുത്ത വോട്ടർമാരിൽ വളരെ ചെറിയ ശതമാനം മാത്രമാണ് രാമക്ഷേത്രവും രാജ്യസുരക്ഷയും പ്രധാനതിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടത്. ആലപ്പുഴയിൽ 1.2 ശതമാനം ആളുകൾ മാത്രമാണ് രാമക്ഷേത്ര നിർമ്മാണം തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായം പറഞ്ഞത്. ചാലക്കുടിയിൽ 1.4 ശതമാനം ആളുകൾ രാമക്ഷേത്രം തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടു. ആലപ്പുഴയിൽ 2.7 ശതമാനം രാജ്യസുരക്ഷ തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ ചാലക്കുടിയിൽ 4.3 ശതമാനം രാജ്യസുരക്ഷ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകുമെന്നും അഭിപ്രായപ്പെട്ടു.

സ്ഥാനാർത്ഥിയുടെ വ്യക്തിത്വം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് 50.9 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ ചാലക്കുടിയിൽ 18.4 ശതമാനമാണ് സമാന അഭിപ്രായം പങ്കുവെച്ചത്. വികസന പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് വിഷയമാണെന്ന് ആലപ്പുഴയിൽ 25.2 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ചാലക്കുടിയിൽ 30.8 ശതമാനം പേരാണ് വികസന പ്രവർത്തനം പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കാണിച്ചത്.

വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ആലപ്പുഴയിൽ 5.5 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ ചാലക്കുടിയിൽ 22.3 ശതമാനവും വിലക്കയറ്റം തിരഞ്ഞെടുപ്പിൽ പ്രധാനവിഷയമായി മാറുമെന്ന അഭിപ്രായം പറഞ്ഞു. തൊഴിലില്ലായ്മ തിരഞ്ഞെടുപ്പ് വിഷയമാണെന്ന് ആലപ്പുഴയിൽ 3.5 ശതമാനം അഭിപ്രായപ്പെട്ടപ്പോൽ ചാലക്കുടിയിൽ 10.5 ശതമാനത്തിനാണ് സമാനമായ അഭിപ്രായമുള്ളത്. അഴിമതി തിരഞ്ഞെടുപ്പ് വിഷയമായി 3.5 ശതമാനം പേരാണ് ആലപ്പുഴയിൽ ചൂണ്ടിക്കാണിച്ചത്. ചാലക്കുടിയിൽ 11.6 ശതമാനം ആളുകളാണ് അഴിമതി പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നത്. ഈ വിഷയങ്ങൾ അറിയില്ലെന്ന് 7.5 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ചാലക്കുടിയിൽ 0.5 ശതമാനം പേരാണ് അറിയില്ലെന്ന് അഭിപ്രായപ്പെട്ടു.

ആലപ്പുഴ ലോക്സഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ പ്രവചിക്കുന്നത്. 2019ൽ ഇടതുമുന്നണി തിരിച്ചുപിടിച്ച ആലപ്പുഴ ഇത്തവണ വീണ്ടും യുഡിഎഫ് വീണ്ടെടുക്കുമെന്നാണ് ആലപ്പുഴയിൽ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്. ആലപ്പുഴയിൽ യുഡിഎഫ് വിജയിക്കുമെന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 41.3 ശതമാനം അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയിക്കുമെന്ന് 40.2 ശതമാനം ആളുകളാണ് അഭിപ്രായം പറഞ്ഞത്. ബിജെപി ആലപ്പുഴയിൽ വിജയിക്കുമെന്ന് 18. 5 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു.

തുടർച്ചയായ രണ്ടാമൂഴത്തിലും ചാലക്കുടി യുഡിഎഫിനൊപ്പമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ പ്രവചിക്കുന്നത്. ചാലക്കുടി തിരിച്ചുപിടിക്കാൻ ഇത്തവണയും എൽഡിഎഫിന് കഴിയില്ലെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. ചാലക്കുടിയിൽ യുഡിഎഫ് വിജയിക്കുമെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ 44.5 ശതമാനവും അഭിപ്രായപ്പെടുന്നത്. എൽഡിഎഫ് വിജയിക്കുമെന്ന് 35.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. ബിജെപി വിജയിക്കുമെന്നാണ് 17.8 ശതമാനത്തിൻ്റെ അഭിപ്രായം. 2 ശതമാനം അറിയില്ലെന്ന് അഭിപ്രായപ്പെട്ടു. 

2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവ്വെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആലപ്പുഴ, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളിലെ 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്പിൾ സർവ്വെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us