പി മോഹനിലേക്ക് എത്തും; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ആര്എംപിഐ

36 പ്രതികളുണ്ടായിരുന്ന കേസില് സിപിഐഎം നേതാവായ പി മോഹനന് ഉള്പ്പെടെ 24 പേരെ വെറുതെ വിട്ടിരുന്നു.

dot image

കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസിലെ വിചാരക്കോടതി വിധി ശരിവെച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആര്എംപിഐ സംസ്ഥാന സെക്രട്ടറി എന് വേണു. സിപിഐഎം നേതാവ് പി മോഹനിലേക്ക് കേസ് എത്തും. അതിന് വേണ്ടി സുപ്രീം കോടതിയെ സമീപിക്കും. സംഭവത്തില് സിപി ഐഎം മാപ്പ് പറയണമെന്നും എന് വേണു ആവശ്യപ്പെട്ടു.

പത്ത് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല് തള്ളി.

രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കി. കെകെ കൃഷ്ണന്, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധിയാണ് റദ്ദാക്കിയത്. രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയില് ഹാജരാകണം. ഇവര്ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വെറുതെ വിട്ട കോടതി വിധി ശരിവെച്ചു. അപ്പീല് നല്കി പത്താം വര്ഷത്തിലാണ് ഹൈക്കോടതി വിധി പറയുന്നത്.

പ്രതികളായ എം സി അനൂപ്, കിര്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്, ട്രൗസര് മനോജ്, സിപിഐഎം പാനൂര് ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്ഷം കഠിന തടവുമാണ് 2014 ല് വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന് ജയില് ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.

12 പ്രതികളായിരുന്നു അപ്പീല് നല്കിയത്. 36 പ്രതികളുണ്ടായിരുന്ന കേസില് സിപിഐഎം നേതാവായ പി മോഹനന് ഉള്പ്പെടെ 24 പേരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെയായിരുന്നു കെകെ രമയുടെ അപ്പീല്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us