തൃശ്ശൂര്‍: തൃശ്ശൂരിലെ പാലയൂര്‍ പള്ളിയും പുത്തന്‍ പള്ളിയും കയ്യേറാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നുവെന്ന് ടി എന്‍ പ്രതാപന് എംപി. ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ സംഘടന പ്രതിനിധികള്‍ പള്ളികള്‍ പിടിച്ചെടുക്കാന്‍ കോടതിയില്‍ ഹര്‍ജി വരെ നല്കി. ഏഷ്യയിലെ ഏറ്റവും മനോഹരമായ പള്ളിയാണ് വ്യാകുല മാതാവിന് ബസിലിക്ക. ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും ടി എന്‍ പ്രതാപന് പറഞ്ഞു.
ബിജെപിയെ തൃശ്ശൂരില്‍ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി സിപിഐഎം തൃശ്ശൂരില്‍ ശ്രമിച്ചാല്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ക്കുമെന്നും ടി എന്‍ പ്രതാപന് പറഞ്ഞു.