ടി പി കേസ്: 'ഉദ്യോഗസ്ഥർക്ക് 'ഗിഫ്റ്റ്' ലഭിച്ചതോടെ അന്വേഷണം മോഹനൻ മാഷിൽ അവസാനിച്ചു'; കെ എം ഷാജി

ഗിഫ്റ്റ് ലഭിച്ചതിൻ്റെ വിവരങ്ങൾ വരുന്ന നാളുകളിൽ പുറത്ത് വരുമെന്നും ഷാജി

dot image

കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് 'ഗിഫ്റ്റ്' ലഭിച്ചു. ഇതോടെ കൊല്ലിച്ചവരെ പലരെയും വിട്ടു കളഞ്ഞു. അന്വേഷണം മോഹനൻ മാഷിൽ അവസാനിച്ചുവെന്നും പ്രോസിക്യൂഷൻ ദുർബലമായെന്നും ഷാജി ആരോപിച്ചു. ഗിഫ്റ്റ് ലഭിച്ചതിൻ്റെ വിവരങ്ങൾ വരുന്ന നാളുകളിൽ പുറത്ത് വരുമെന്നും ഇനിയും പലതും പറയാനുണ്ടെന്ന് കെ എം ഷാജിയുടെ മുന്നറിയിപ്പുണ്ട്.

ടി പി കേസില് പത്ത് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇന്നലെ ശരിവെച്ചത്. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല് തള്ളുകയായിരുന്നു.

രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കി. കെകെ കൃഷ്ണന്, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധിയാണ് റദ്ദാക്കിയത്. രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയില് ഹാജരാകണം. ഇവര്ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വെറുതെ വിട്ട കോടതി വിധി ഹെെക്കോടതി ശരിവെക്കുകയായിരുന്നു.

'വികാരഭരിതമായ അന്തരീക്ഷത്തിലല്ല ചർച്ച നടത്തേണ്ടത്'; വീട് സന്ദർശിക്കാത്തതിൽ പ്രതികരിച്ച് വനം മന്ത്രി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us