പത്തനംതിട്ട: കേരളത്തെ കിഫ്ബിയിലൂടെ കടക്കെണിയിലാക്കിയത് തോമസ് ഐസക്കാണെന്ന് പി സി ജോർജ്ജ്. കേരളത്തിന് 4.5 ലക്ഷം കോടി രൂപ കടം ഉണ്ടാക്കി വച്ചു. ഇവനെ നാട്ടുകാർ അടിക്കും. അലപ്പുഴക്കാരൻ എന്തിനാണ് പത്തനംതിട്ടയിൽ മത്സരിക്കാൻ വരുന്നത് എന്ന് പി സി ജോർജ്ജ് ചോദിച്ചു. കിഫ്ബി ഇടപാട് തന്നെ കൊള്ളയാണെന്നും പി സി ജോർജ്ജ് റിപ്പോർട്ടറിനോട് പറഞ്ഞു.
പത്തനംതിട്ട മണ്ഡലത്തിന് തന്നെ താൻ മത്സരിക്കുമെന്ന് പി സി ജോർജ്ജ് വ്യക്തമാക്കി. തൻ്റെ പാർലമെൻ്റ് മണ്ഡലം പത്തനംതിട്ടയാണ്. വേറൊരു മണ്ഡലത്തിലും മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല. വേറെ മണ്ഡലത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ഉപദ്രവിക്കരുത് എന്ന് മറുപടി നൽകുമെന്ന് പി സി ജോർജ്ജ് പറഞ്ഞു.
ശബരിമല അയ്യപ്പൻ്റെ നാടാണ് പത്തനംതിട്ട. പത്തനംതിട്ടക്കാർ തന്നെ പാർലമെൻ്റിലേക്ക് അയച്ചാൽ പാർലമെൻ്റിലെ ആദ്യ പ്രസംഗം അയ്യപ്പന് വേണ്ടിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കണം. സംസ്ഥാന സർക്കാരിന് വട്ട് തട്ടാനുള്ളതല്ല ശബരിമല ക്ഷേത്രമെന്ന് പി സി ജോർജ്ജ് പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തിൽ ക്രൈസ്തവരുടെ നൂറ് ശതമാനം പിന്തുണ തനിക്കായിരിക്കുമെന്നും പെന്തക്കോസ്ത് വിഭാഗം ഒറ്റക്കെട്ടായി തന്നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'മൂന്നാം സീറ്റ് ചര്ച്ച വഴിമുട്ടിയിട്ടില്ല, ചര്ച്ചകള് നടക്കുകയാണ്'; കുഞ്ഞാലിക്കുട്ടിവെള്ളാപ്പള്ളി നടേശൻ നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച പി സി ജോർജ്ജ് അദ്ദേഹത്തിന് തന്നോട് സ്നേഹം മാത്രമാണുള്ളത് എന്ന് പറഞ്ഞു. തന്നെ ജയിപ്പിക്കാൻ വേണ്ടിയാണ് വെള്ളാപ്പള്ളി വിമർശിക്കുന്നത്. വെള്ളാപ്പള്ളി തോൽക്കുമെന്ന് പറഞ്ഞവർ ജയിച്ചിട്ടുണ്ട്. ജയിക്കും എന്ന് പറഞ്ഞവർ തോറ്റിട്ടുമുണ്ടെന്നും പി സി ജോർജ്ജ് കൂട്ടിച്ചേർത്തു.