പാലക്കാട്: ഗതാഗത സംവിധാനമില്ലാത്തതിനെ തുടർന്ന് രോഗിയായ ആദിവാസി യുവാവിനെ ആശുപത്രിയിൽ എത്തിയിലെത്തിച്ചത് കമ്പിയിൽ ചുമന്ന്. അട്ടപ്പാടി പുതൂരിലാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട സതീഷിനെ കുടുംബാഗംങ്ങൾ കമ്പിയിൽ ചുമന്ന് ആംബുലൻസിനരികിൽ എത്തിച്ചത് രണ്ട് കിലോമീറ്റർ നടന്നാണ്. ഊരിലേക്ക് വഴിയില്ലാത്തതിനാൽ രണ്ട് കിലോമീറ്റർ അകലെ മാത്രമാണ് ആംബുലൻസിന് എത്താൻ സാധിച്ചത്. സതീഷിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ നെഞ്ചുവേദന അനുഭവപ്പെട്ട സതീഷിന് ആംബുലൻസ് സൗകര്യം ലഭിച്ചത് 6:30യോടെയാണ്. എന്നാൽ ഊരിലേക്ക് വാഹനം കടന്നു വരാനുള്ള വഴിയില്ലാത്തതിനാൽ കമ്പിയിൽ ചുമന്ന് വനമേഖലയിലൂടെ എത്തിക്കുകയായിരുന്നു. എട്ട് മണിയോടെയാണ് ആംബുലൻസിനരികിലെത്താൻ സാധിച്ചത്. മൂന്ന് മണിക്കൂറാണ് സതീഷിന് ചികിത്സ വൈകിയത്.
നിലവിൽ സതീഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായെങ്കിലും ഊരിലേക്ക് പോകാതെ ആശുപത്രിക്കരികിൽ ഒരു വീട് വാടകയ്ക്കെടുത്ത് നിൽക്കുകയാണ് സതീഷും കുടുംബവും. തുടർന്നും നെഞ്ചുവേദനയുണ്ടായാൽ വരാനുള്ള അസൗകര്യം കണക്കിലെടുത്താണ് വാടക വീടെടുത്തിരിക്കുന്നത്. ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ വകയിരുത്തുന്ന തുക കൃത്യമായി എത്തുന്നില്ല എന്നതിന് ഉദാഹരണം കൂടിയാണ് ഈ ദുരവസ്ഥ.
അന്വേഷണം കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയിലേക്ക്; നിര്ണായക സിസിടിവി ദൃശ്യങ്ങള് റിപ്പോര്ട്ടറിന്സതീഷ് താമസിക്കുന്ന മേലെപുതിയാർ എന്ന ആദിവാസി മേഖലയിൽ 25 മുതൽ 23 കുടുംബങ്ങളിൽ നിന്നായി നൂറിലധികം ആളുകളാണ് താമസിക്കുന്നത്. ഇതിനടുത്തായി മറ്റ് ഊരുകളുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഗർഭിണികളായ യുവതികളെ കമ്പിയിൽ കെട്ടി ആശുപത്രിയിലെത്തിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. നിരന്തരമായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും പരാതി നൽകുമ്പോഴും കൃത്യമായ പരിഹാരം കാണാനോ മറുപടി നൽകാനോ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ല.