മഞ്ചേരിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളാണ് അറസ്റ്റിലായത്

dot image

മലപ്പുറം: മഞ്ചേരി ടൗണിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മഹാരാഷ്ട്ര അമരാവതി സ്വദേശി ഗോലു ടംഡിൽക്കർ, മധ്യപ്രദേശ് ബേറ്റുൽ സ്വദേശി അനിൽ കസ്ഡേക്കർ എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് സ്വദേശി രാംശങ്കറിനെയാണ് ഇന്നലെ മഞ്ചേരി നഗര മധ്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: ദുരൂഹതയുടെ ചുരുളഴിക്കാന് പൊലീസ്

കഴിഞ്ഞ ദിവസം രാവിലെ 6.40 ഓടെ മഞ്ചേരി ടൗണിനോട് ചേർന്ന് കുത്തുക്കൽ റോഡിലെ ആളൊഴിഞ്ഞ ഭാഗത്താണ് രക്തത്തിൽ കുളിച്ച നിലയിൽ രാംശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്. രാംശങ്കർ പ്രതികളുടെ മുബൈൽ മോഷ്ടിച്ചു എന്ന് ആരോപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചെങ്കല്ല് കൊണ്ട് നെഞ്ചിലും തലക്കും അടിച്ചാണ് പ്രതികൾ ഇയാളെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us