പാലക്കാട്: അട്ടപ്പാടിയിൽ ഭീതിപടർത്തി കാട്ടാന. ആനക്കട്ടിക്ക് സമീപം വട്ടലക്കി ഊരിലെ ജനവാസ മേഖലയിലാണ് കാട്ടാന ഭീതിപടർത്തിയത്. വൈകിട്ട് ഏഴര മണിയോടുകൂടിയാണ് ജനവാസ മേഖലയിൽ കാട്ടാനയെത്തിയത്. നാട്ടുകാരും വനവകുപ്പും ചേർന്ന് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.
അതേസമയം, മലപ്പുറം പെരിന്തല്മണ്ണ മുള്ളിയാകുര്ശിയില് വീണ്ടും വന്യജീവി ആക്രമണമുണ്ടായി. വന്യജീവി ആടിനെ കടിച്ചു കൊണ്ടുപോയി. പുലിയാണ് ആടിനെ പിടിച്ചതെന്നാണ് നാട്ടുകാര് പറയുന്നത്. മുള്ളിയാകുര്ശി സ്വദേശി ഉമൈറിന്റെ ആടിനെയാണ് വീട്ടുമുറ്റത്ത് നിന്നും വന്യജീവി കടിച്ച് കൊണ്ട് പോയി. പുലിയെ പിടിക്കാന് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര് ആവശ്യപ്പെടുന്നു.
അതേസമയം വയനാട്ടില് വന്യജീവി ആക്രമണത്തില് മരണങ്ങള് സംഭവിച്ച പശ്ചാത്തലത്തില് വനംമന്ത്രി ഉള്പ്പെടെയുള്ള മന്ത്രിമാരുടെ സംഘം വയനാട്ടിലെത്തി സര്വ്വ കക്ഷിയോഗം വിളിച്ചു. വയനാട്ടില് മരണപ്പെട്ടവരുടേയും, പരിക്കേറ്റവരുടെയും പ്രശ്നങ്ങള് ദുരീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് യോഗത്തിന് ശേഷം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച ചര്ച്ചയിലെ 27 നിര്ദേശങ്ങളില് 12 നിര്ദേശങ്ങള് നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.