മഹാരാജാസ് കോളേജിൽ ഇന്ന് വിദ്യാർത്ഥി സംഘടനകളുടെ സർവകക്ഷിയോഗം

ഇന്നലെ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേർത്തത്.

dot image

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ഇന്ന് വിദ്യാർത്ഥി സംഘടനകളുടെ സർവകക്ഷിയോഗം നടക്കും. ഇന്നലെ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേർത്തത്. സംഘർഷത്തെ തുടർന്ന് കോളേജ് അടച്ചു പൂട്ടിയിരുന്നു. ഇന്നലെ ഉണ്ടായ സംഘർഷത്തിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് എസ്എഫ്ഐക്കാരുടെ മർദ്ദനമേറ്റിരുന്നു.

കെഎസ്യു പ്രവർത്തകൻ സനാൻ റഹ്മാനാണ് മർദ്ദനമേറ്റത്. മർദ്ദനമേറ്റ സനാൻ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ സസ്പെൻഷനിലായ ഫ്രറ്റേണിറ്റി പ്രവർത്തകൻ കോളേജിൽ തിരിച്ചെത്തിയതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.

പ്രിൻസിപ്പൽ വഴങ്ങില്ല:തൊടുപുഴ കോളേജ് സമരം;നിലപാടിലുറച്ച് കോളേജ് പ്രിൻസിപ്പൽ

ഇതിനിടെ കലോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ സനാനെ മർദ്ദിച്ചത്. എന്നാൽ യാതൊരു പ്രകോപനവും ഇല്ലാതെയാണ് എസ്എഫ്ഐ പ്രവർത്തകർ സനാൻ റഹ്മാനെ മർദ്ദിച്ചതെന്ന് കെഎസ്യു പ്രവർത്തകർ പറഞ്ഞു. സംഘർഷ സാഹചര്യം കണക്കിലെടുത്താണ് ഇന്നലെ മഹാരാജാസ് കോളേജ് താൽക്കാലികമായി അടച്ചുപൂട്ടിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us