അക്ബറിന്റെയും സീതയുടെയും പേര് മാറ്റും, പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നത്: ഹൈക്കോടതി

സിംഹത്തിന് അക്ബര്, സീത എന്ന് പേരിട്ടത് ത്രിപുര സര്ക്കാരെന്ന് പശ്ചിമ ബംഗാള് സര്ക്കാര്

dot image

കൊല്ക്കത്ത: സിംഹത്തിന് അക്ബര്, സീത എന്ന് പേരിട്ടത് ത്രിപുര സര്ക്കാരാണെന്ന് പശ്ചിമ ബംഗാള് സര്ക്കാര് കൊല്ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പേര് മാറ്റാമെന്നും സര്ക്കാര് അറിയിച്ചു. അതേസമയം പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് വിമർശിച്ച ഹൈക്കോടതി വിഎച്ച്പി ഹര്ജി തള്ളി.

കേസില് പൊതുതാല്പ്പര്യ ഹര്ജിയുമായി വരാം. മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഓമന മൃഗങ്ങള്ക്ക് ഇഷ്ടമുള്ള പേരിടാം. സര്ക്കാര് ഉടമസ്ഥതയിലുള്ള മൃഗങ്ങള്ക്ക് എങ്ങനെ ഇത്തരം പേരിടും. വിവാദങ്ങള് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതി ചൂണ്ടികാട്ടി.

അതേസമയം വിഎച്ച്പി ഹര്ജിയെ ബംഗാള് സര്ക്കാര് വിമര്ശിച്ചു. ത്രിപുരയില് ആയിരുന്നപ്പോള് വിഎച്ച്പിക്ക് ചോദ്യമില്ല. ഇപ്പോഴാണോ മതവികാരം വൃണപ്പെട്ടെന്ന വാദവുമായി വന്നതെന്നും ഹൈക്കോടതി ചോദിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us